ചുവപ്പിൽ തിളങ്ങി നവ്യ നായർ;പുതിയ ചിത്രങ്ങൾ വൈറൽ!

ചുവപ്പിൽ തിളങ്ങി നവ്യ നായർ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. മോഡേൺ വസ്ത്രത്തിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ബാലാമണിയായി മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയാകാൻ നവ്യയ്ക്ക് സാധിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്.

ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വി.കെ. പ്രകാശ് ചിത്രം സംവിധാനം ചെയ്യുന്നു. തനി നാട്ടിൻപുറത്തുകാരിയായുള്ള പെൺകുട്ടിയായി നവ്യ എത്തുന്നു.

about navya nair

Vyshnavi Raj Raj :