ഫോട്ടോയ്ക്ക് താഴെ അശ്ലീല കമെന്റ്;യുവാവിന്റെ ഫോട്ടോ സഹിതം പങ്കുവച്ച് സുരഭി ലക്ഷ്മി,ഞെട്ടിച്ച് കളഞ്ഞെന്ന് സോഷ്യൽ മീഡിയ!

സമൂഹമാധ്യമത്തിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടിയുമായി നടി സുരഭി ലക്ഷ്മി.സുരഭിയുടെ സുഹൃത്ത് നിർമിച്ച ത്രിഡി മാസ്ക് പരിചയപ്പെടുത്തുന്ന വിഡിയോ തന്റെ പേജിൽ നടി പങ്കുവച്ചിരുന്നു. ഈ വിഡിയോയ്ക്ക് താഴെയാണ് അശ്ലീല കമന്റുമായി ആളുകൾ എത്തിയത്. നിരവധി പേർ തന്റെ വിഡിയോയെ വിമർശിച്ചെന്നും ഈ കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ലെന്നും നടി പറയുന്നു. യുവാവിന്റെ ഫോട്ടോ സഹിതം പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.
സുരഭിയുടെ കുറിപ്പ് വായിക്കാം:

ഇരുണ്ട കോവിഡ് കാലമാണിത് … ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി.

3D RRAY MASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ .

അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ. ഈ കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല. തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തന്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവന്റെ ഒപ്പമുള്ളവര്‍ ഇവനെ തിരുത്തുക. ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാൻ.

surabhi lekshmi

Vyshnavi Raj Raj :