പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നവ്യനായർ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് താരം. തന്റെ ജീവിതത്തില്‍ പലതും നടന്നത് കൃഷ്ണന്റെ അത്ഭുതങ്ങളുടെ ഫലമാണെന്ന് താരം പറയുന്നു.
നവ്യയുടെ വാക്കുകള്‍ ഇങ്ങനെ. ‘കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. എന്റെ ജീവിതത്തില്‍ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും നടന്നിട്ടുള്ളത് വ്യാഴാഴ്ചയാണ്. വിവാഹം, സിനിമയിലേക്കുള്ള വരവ്, നോര്‍മല്‍ ഡെലിവറിയിലൂടെ എന്റെ മകന്‍ ജനിച്ചതു പോലും വ്യാഴാഴ്ചയാണ്. അവന്റെ നാള്‍ കൃഷ്ണന്റെ നാളായ രോഹിണിയും. ബാക്കിയുള്ളവര്‍ക്ക് ഇതെല്ലാം ഒരു തമാശയായി തോന്നാം. പക്ഷേ, എനിക്ക് കൃഷ്ണന്റെ അദ്‌ഭുതങ്ങളായി മാത്രമേ കാണാന്‍ കഴിയൂ…’
about navy nair