എനിക്ക് 60 ദിവസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. അച്ഛന്‍ പിന്നീടുള്ള കാലം മുഴുവന്‍ ഏകനായി ജീവിച്ചു!

കുടുംബ ജീവിതത്തെക്കുറിച്ച്‌ നന്ദലാല്‍ കൃഷ്ണമൂര്‍ത്തി പറയുന്നു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.’അച്ഛന്‍ കൃഷ്ണമൂര്‍ത്തി ദേശീയ ടേബിള്‍ ടെന്നീസ് കോച്ചും അമ്മ സുകുമാരി ഗായികയുമായിരുന്നു. അച്ഛന്റെ നാട് ചെന്നൈയും അമ്മയുടേത് ആലപ്പുഴയുമായിരുന്നു. പിന്നീട് അവര്‍ തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു. അവിടെ വച്ചാണ് ഞാന്‍ ജനിക്കുന്നത്. എനിക്ക് 60 ദിവസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. അച്ഛന്‍ പിന്നീടുള്ള കാലം മുഴുവന്‍ ഏകനായി ജീവിച്ചു. കായിക പരിശീലനങ്ങളും അതിന്റെ ഭാഗമായുള്ള യാത്രകളുമായിരുന്നു അച്ഛന്റെ ആശ്വാസം. അത്തരമൊരു പരിശീലനത്തിനിടയിലാണ് അച്ഛനും മരിക്കുന്നത്. ഞാന്‍ പിന്നീട് വളര്‍ന്നത് ചിറ്റപ്പന്റെയും ചിറ്റമ്മയുടെയും കൂടെയാണ്. അവരുടെ വീട് എന്റെ വീടായി മാറി. അവര്‍ എന്റെ മാതാപിതാക്കളും. അവരുടെ ഏകമകള്‍ എനിക്കെന്റെ സ്വന്തം സഹോദരിയായി മാറി.’

സംവിധായകനും നടനുമായിരുന്ന വേണു നാഗവള്ളിയുമായുള്ള പരിചയമാണ് സിനിമയിലേക്കുള്ള വഴിതുറന്നതെന്നും നന്ദു പങ്കുവച്ചു. ഭാര്യ കവിത. 1997 ലായിരുന്നു വിവാഹം. കുറച്ചുവര്‍ഷങ്ങള്‍ വാടകവീടുകളില്‍ കഴിഞ്ഞു. ഇപ്പോള്‍ ജഗതിയില്‍ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി കുടുംബ സമേതം കഴിയുന്നു. കൊറോണ മാറി സിനിമാരംഗം വീണ്ടും സജീവമാകുന്ന കാലത്തിനായി കാത്തിരിക്കുകായാണ് പ്രിയതാരം.

about nandha lal

Vyshnavi Raj Raj :