ഒരുപാട് ഓഫറുകള്‍ വന്നു; അഡ്ജസ്റ്റമെന്റുകള്‍ ആഗ്രഹിച്ചാണ് അവർ സമീപിച്ചത് അങ്ങനെ എല്ലാം നഷ്ടപ്പെട്ടു!

ഭാര്യ സീരിയലിലെ രോഹിണിയെ അറിയാത്ത മലയാളി കുടുംബപ്രേക്ഷകരുണ്ടാവില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് ആണ് സീരിയൽ പ്രേക്ഷകരുടെ മനസ്സു മൃദുല വിജയ് കീഴടക്കിയത്. മികച്ച അഭിനയമാണ് മൃദുലയുടേത്. ഭാര്യയിൽ പച്ചപ്പാവമായ കഥാപത്രം ആയിട്ടാണ് മൃദുല എത്തിയതെങ്കിൽ പൂക്കാലം വരവായിൽ എത്തിയപ്പോൾ അഭിനയത്തിന്റെ മറ്റൊരു ദൃശ്യ അനുഭവമാണ് താരം നമ്മൾക്ക് സമ്മാനിച്ചത്.
ഇപ്പോളിതാ താരം സിനിമാ സീരിയല്‍ മേഖലയിലെ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു.
സ്ത്രീകള്‍ സിനിമാ സീരിയല്‍ രംഗത്ത് അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളും തടസങ്ങളും പല തവണ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

സംവിധായകന്മാര്‍ക്കും നടന്മാര്‍ക്കും എതിരെ പല തവണ ആരോപണങ്ങളുമായി നടിമാര്‍ രംഗത്ത് വന്നിട്ടുമുണ്ട്. നടിമാരുടെ പല തുറന്ന് പറച്ചിലുകളും പലര്‍ക്കും തല വേദനയും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുദുലയുടെ ഒരു വെളിപ്പെടുത്തല്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

മലയാളത്തിലും സിനിമയില്‍ അരങ്ങേറിയ താരം സിനിമ രംഗത്ത് ഉണ്ടായ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് മൃദുല. സിനിമയില്‍ നിന്നും സീരിയലിലേക്ക് വന്നപ്പോള്‍ ആശങ്കയുണ്ടായിരുന്നുവെന്നും, കുടുംബ പ്രേക്ഷകര്‍ക്ക് എന്നും തന്നെ കാണാന്‍ സാധിക്കുമെന്നും അവരുടെ അഭിപ്രായം അറിയാന്‍ കഴിഞ്ഞെന്നും മൃദുല പറയുന്നു.ഒരുപാട് ഓഫറുകള്‍ തനിക്ക് സിനിമയില്‍ നിന്നും വന്നിട്ടുണ്ടെന്നും പക്ഷെ അവര്‍ എല്ലാം അഡ്ജസ്റ്റമെന്റുകള്‍ ആഗ്രഹിച്ചാണ് സമീപിച്ചത്. അങ്ങനെ അതിന് വേണ്ടി തയാറായിരിന്നു എങ്കില്‍ ആ ഓഫര്‍ കിട്ടിയേനെ പക്ഷെ താന്‍ അത് നിരസിച്ചു.

എന്തിനും തയാറായി നില്‍ക്കുന്ന ചിലരെ പോലെ തനിക്കാകാന്‍ കഴിയില്ലെന്നും മൃദുല പറയയുന്നു. കഴിവു ള്ള ഒരുപാട് പേര് ചുറ്റിനും ഉണ്ടെന്നും അവര്‍ വളര്‍ന്ന് വരണം പക്ഷെ സിനിമയില്‍ സജീവമായ ചിലര്‍ക്ക് പക്ഷെ അഡ്ജസ്റ്മെന്റുകളോടാണ് താല്‍പര്യമെന്നും മൃദുല വിജയ് തുറന്നടിക്കുന്നു.

about mridula vijay

Vyshnavi Raj Raj :