കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു; കാലിക്കറ്റ് എക്സ്‌പ്രസ്’

കരിപ്പൂര്‍ വിമാനാപകടം വെളളിത്തിരയിലേക്ക്. കാലിക്കറ്റ് എക്സ്‌പ്രസ്’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ. മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

നൂറില്‍പരം പുതുമുഖ താരങ്ങള്‍ക്കൊപ്പം ഒപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലെത്തുമെന്ന് ഇവര്‍ പറയുന്നു. 2021 ജനുവരിയില്‍ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിര്‍മാണം.

ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രിയാണ് കേരളത്തെ നടുക്കിയ വിമാനാപകടം നടക്കുന്നത്. ദുബായില്‍ നിന്ന് പുറപ്പെട്ട 1344 എയര്‍ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് ഇടയില്‍ തെന്നിമാറിയതാണ് അപകടകാരണം. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്.

about movie

Vyshnavi Raj Raj :