മമ്മൂട്ടി ഭർത്താവിനെപ്പോലെയും മോഹൻലാൽ ടൈംപാസായും…രസ്നയുടെ വാക്കുകൾ!

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രസ്ന പവിത്രന്‍.മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലഭിനയിച്ച രസ്ന പൃഥ്വിരാജ് നായകനായ ഊഴം,ദുൽഖര്‍ ചിത്രം ജോമോന്‍റെ സുവിശേഷങ്ങള്‍, സ്വര്‍ണമത്സ്യം, ആമി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ‘തെരിയുമാ ഉന്ന കാതലിച്ചിട്ടേന്‍” എന്ന സിനിമയില്‍ നായികയായി എത്തി ശ്രദ്ധനേടിയിരുന്നു. … ഊഴം സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് രസ്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രസ്നയുടെ വാക്കുകൾ;

മേക്കപ്പ്മാന് മുന്നിൽ ഇരുന്നപ്പോൾ കൂടുതൽ സുന്ദരിയാവും എന്നായിരുന്നു കരുതിയത്. എന്നാൽ മുഖത്ത് നീലനിറമൊക്കെ തന്ന് ഒരു മാതിരിയാക്കി. മരിച്ച് കിടക്കുന്ന രംഗമായിരുന്നു ആദ്യ ദിനത്തിൽ. നല്ല സ്റ്റൈലായി പോയതിന് ശേഷമായിരുന്നു ഇത്. ബാലചന്ദ്രമേനോൻ സാറും സീത മാമും നേരത്തെ തന്നെ ഇത് പോലെ കിടക്കുകയായിരുന്നു. അത് കണ്ടപ്പോൾ എനിക്കും സന്തോഷമായി.

വില്ലനൊക്കെ വന്ന് അറ്റാക്ക് ചെയ്യുന്ന രംഗത്തിൽ പേടിച്ച് പോയിരുന്നു. ആ രംഗം ചളമാക്കുമോയെന്ന ആശങ്കയായിരുന്നു സംവിധായകൻ ജീത്തു ജോസഫിന്. രസ്ന പറഞ്ഞു. അതെ സമയം മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് മമ്മൂട്ടിയെ ആണ് ഇഷ്ടമെന്നായിരുന്നു താരം പറഞ്ഞത്.മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് രസ്ന നൽകിയത്. മമ്മൂട്ടി ഭർത്താവിനെപ്പോലെയും മോഹൻലാൽ ടൈംപാസിനെപ്പോ ലെയുമായാണ് തോന്നുന്നത്. മമ്മൂട്ടിയെയാണ് കൂടുതൽ ഇഷ്ടമെന്നും താരം പറഞ്ഞു.

about mohanlal mammoty

Vyshnavi Raj Raj :