വീണ്ടും സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഇടം നേടി ബിഗ് ബ്രദറിലെ രണ്ടാമത്തെ പാട്ട്!

മലയാള സിനിമ പ്രേമികളും,ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുതിയ ചിത്രം ബിഗ് ബ്രദർനായി.ഈ വരുന്ന ജനുവരി പതിനാറു മുതൽ ലോകത്തെങ്ങും പ്രദർശനത്തിന് എത്തുകയാണ് ചിത്രം.ഒപ്പം തന്നെ ഹിറ്റുകളുടെ സംവിധായകൻ സിദ്ദിഖ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്.ഈ ചിത്രത്തിന്റേതായി ഇതുവരെ എത്തിയിട്ടുള്ള “പോസ്റ്ററുകൾ, ട്രൈലെർ” എന്നിവയെല്ലാം യൂട്യുബിലും,സോഷ്യൽ മീഡിയയിലും ഹിറ്റാവുകയാണ്. എന്നാലിപ്പോഴിതാ ഈ ചിത്രത്തിലെ ഗാനങ്ങളും പുതിയ വർഷത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ്. ദീപക് ദേവ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ നിന്നും എത്തിയ ആദ്യ ഗാനത്തിന് വളരെ നല്ല സ്വീകരണമാണ്‌ നൽകിയത്. ഇതിലെ ആദ്യം പുറത്തു വന്ന വീഡിയോ സോങ്, ബോളിവുഡ് ഗായകൻ അമിത് ത്രിവേദി, ഗൗരി ലക്ഷ്മി എന്നിവർ ആലപിച്ച കണ്ടോ കണ്ടോ എന്ന ഗാനമാണ്. അതിമനോഹരമായ സംഗീതവും റഫീഖ് അഹമ്മദിന്റെ വരികളും അതുപോലെ ജിത്തു ദാമോദറിന്റെ ദൃശ്യങ്ങളും ചേർന്ന് ആ ഗാനം മനോഹരമായപ്പോൾ പ്രേക്ഷകർ ബിഗ് ബ്രദറിലെ ആദ്യ ഗാനത്തെ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. പറന്നു പോയൊരു കിളിയുടെ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇന്ന് മോഹൻലാൽ റിലീസ് ചെയ്തത്.

ഗാനം ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയാണ്. ആനന്ദ് ഭാസ്കർ ആലപിച്ചിരിക്കുന്ന ഈ ഗാനവും രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. മികച്ച കോമ്പോസിങ്ങും വരികളും ഈ ഗാനത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കുന്നു. ഇന്നേവരെ റിലീസ് ചെയ്ത രണ്ടു പാട്ടുകളിൽ ഇതാണ് ഏറ്റവും മികച്ച ഗാനം എന്നാണ് പ്രേക്ഷകാഭിപ്രായം. ഇനി എം ജി ശ്രീകുമാർ ആലപിച്ച ഒരടിപൊളി ഗാനം കൂടി റിലീസ് ചെയ്യാൻ ബാക്കിയുണ്ട്. മോഹൻലാലിനൊപ്പം വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സംവിധായകൻ സിദ്ദിഖ്.

about mohanlal

Noora T Noora T :