വീണ്ടും മകൾക്കൊപ്പം സുന്ദരിയായി ദീലീപിന്റെ നായിക;വൈറലായി മന്യയുടെ പോസ്റ്റ്!

മലയാളികളുടെ പ്രിയ നായികമാർ വിവാഹം കഴിഞ്ഞ ശേഷം അവരുടെ കുടുംബ ജീവിതത്തിൽ ഒതുങ്ങിപോകുന്നത് സിനിമ ലോകത്തിപ്പോൾ സ്ഥിരം കാഴ്ച്ചയാണ്.ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരിയായ നടി മന്യ കുടുംബ ജീവിതം ആസ്വദിക്കുകയാണ്.താരം മകൾക്കൊപ്പമുള്ള ആഘോഷത്തിലാണ്.ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് മന്യ.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി തിളങ്ങിയിരുന്നു. സിനിമകളില്‍ നിന്നും മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്താറുണ്ട് മന്യ.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.താരം മകള്‍ക്കൊപ്പമുളള ക്യട്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.മാത്രമല്ല നാലു വയസുകാരിയായ മകള്‍ ഒമിഷ്‌കയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുന്നുമുണ്ട് മന്യ.

താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏവർക്കും ആഗ്രഹവുമാണ്,തന്റെ അഭിനയ മികവായിരുന്നു ഇതിനു കാരണം.താരം ആന്ധ്രയില്‍ നായിഡു കുടുംബത്തിൽ ജനിച്ചു വളർന്ന് ശേഷം മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയത് അതിനു ശേഷമാണ് ‘സ്വന്തം എന്ന് കരുതൂ’ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മന്യ പിന്നീട് ‘ജോക്കറി’ലെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധ നേടുകയായിരുന്നു.മാത്രമല്ല, മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാം സജീവമായിരുന്ന മന്യ,”‘കുഞ്ഞിക്കൂനന്‍,’ ‘സ്വപ്‌നക്കൂട്,’ ‘അപരിചിതന്‍,’ ‘വണ്‍ മാന്‍ ഷോ,’ ‘രാക്ഷസ രാജാവ്,’ ‘വക്കാലത്തു നാരായണന്‍ കുട്ടി,’ ‘പറഞ്ഞുതീരാത്ത വിശേഷങ്ങള്‍’” തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഈ ചിത്രങ്ങളെല്ലാം ശക്തമായ കഥാപാത്രവുമായത്കൊണ്ട് പ്രേക്ഷക മനസ്സിൽ ഇന്നും ഉണ്ട്.

about manya

Noora T Noora T :