മേജർ രവി എന്ന വ്യക്തി ഒൻപതിലും, പത്തിലും തോറ്റു നാടു വിട്ടു ഓടിപ്പോയി മുംബൈയില്‍ എത്തി പട്ടിണി കിടന്ന് അവിടെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കിയിട്ടുണ്ട്!

മനോരമ ഓൺലൈൻ, കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ്, മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച റോട്ടറി ഡിസ്ട്രിക്ട് 3211 റൈലയിലെ നേതൃത്വ പരിശീലന ക്യാംപിൽ സംസാരിക്കവേ താൻ കടന്നു വന്ന വഴികളെ കുറിച്ച് മേജർ രവി മനസ്സു തുറന്നു.തന്റെ ജീവിതാനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ഉപദേശവും അദ്ദേഹം നൽകി.

നിങ്ങളുടെ മുന്നിൽ നിൽക്കുന്ന മേജർ രവി എന്ന വ്യക്തി ഒൻപതിലും, പത്തിലും തോറ്റു നാടു വിട്ടു ഓടിപ്പോയി മുംബൈയില്‍ എത്തി പട്ടിണി കിടന്ന് അവിടെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കിയിട്ടുണ്ട്. എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. നമ്മൾ ആരുടെയെങ്കിലും കൈയിൽ നിന്ന് അഞ്ച് രൂപയുടെ ഔദാര്യം പറ്റിക്കഴിഞ്ഞാൽ പത്തു രൂപയായിട്ട് (അത് പണമായല്ലെങ്കില്‍ക്കൂടി) അതു തിരിച്ചു കൊടുക്കണം എന്നാണു കുട്ടിക്കാലം മുതലേ കേട്ടിട്ടുള്ളത്. ആരുടെയും ഔദാര്യം പറ്റരുത്.

എന്റെ അമ്മാവൻ നേവിയിൽ കമാൻഡർ ആയിരുന്നു. പത്താംക്ലാസു തോറ്റു കഴിഞ്ഞാൽ നേവിയിൽ കയറ്റി വിടും എന്നൊക്കെയായിരുന്നു എന്റെ ചിന്ത. ഞാൻ അമ്മാവനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നെ വീട്ടിൽ കയറാൻ സമ്മതിച്ചില്ല. അദ്ദേഹം ഒരു 100 രൂപ എടുത്ത് എന്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു നീ എവിടെയെങ്കിലും പോയി താമസിച്ചോ. അന്ന് അതു വലിയ തുകയാണ്. പിറ്റേവർഷം ഞാൻ പട്ടാളത്തിൽ ചേർന്നപ്പോള്‍ എന്റെ ശമ്പളം 210 രൂപയാണ്. അപ്പോൾ എന്റെ കയ്യിൽ വീട്ടിൽ നിന്ന് അടിച്ചു മാറ്റിയ 16 രൂപയും ഉണ്ടായിരുന്നു.

പക്ഷേ എവിടെയോ ഒരു സെല്‍ഫ് കോൺഫിഡന്‍സ് എന്നു പറയുന്ന ഒരു സംഭവം അതു കുട്ടിക്കാലം മുതൽക്കേ എനിക്കുണ്ടായിരുന്നു. അതെന്റെ അച്ഛനിൽ നിന്നു കിട്ടിയതാവാം. ഇന്ന‌ു നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ഒരു തണൽ ഉള്ള സമയത്തു നമുക്ക് അതിനൊരു വിലയുമില്ല പ്രത്യേകിച്ച് അമ്മമാർ എന്നു പറയുന്നത് നമ്മുടെ വീട്ടിലെ ഒരു വസ്തു മാത്രമാണ് എന്നു കണക്കാക്കുന്ന നിങ്ങളുടെ പ്രായത്തിലുള്ള കുട്ടികളെന്നാണ് മേജർ രവി പറയുന്നത് .

about major ravi

Vyshnavi Raj Raj :