ചെയ്ത സിനിമകളൊന്നും ഉയർച്ച നൽകിയിട്ടില്ല, വെളിപ്പെടുത്തലുമായി മനോജ് കെ ജയൻ!

ചമയം,അനന്തഭദ്രം, സർഗം, വാർദ്ധക്യ പുരാണം,മല്ലു സിംഗ്,സീനിയേഴ്സ്, ഉന്നതങ്ങളിൽ,വല്യേട്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മനോജ്.എന്നാൽ മലയാള സിനിമയിൽ വേരുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് തന്നെ വേണം പറയാൻ.തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കണ്ണൂര്‍, വെങ്കലം തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചെങ്കിലും 90 കളുടെ അന്ത്യത്തില്‍ ഇറങ്ങിയ ആഘോഷം, കലാപം, സുര്യകീരിടം, കുങ്കുമച്ചെപ്പ് തുടങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു. അതോടെ കൂടുതലും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് പിന്നീട് മനോജ് കെ ജയനെ പ്രേക്ഷകര്‍ കണ്ടത്.

ഇപ്പോള്‍ തന്റെ സിനിമാകരിയറിനെക്കുറിച്ച്‌ ചില സുപ്രധാന ഏറ്റുപറച്ചിലുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഞാന്‍ നായകനായ സിനിമകള്‍ എനിക്ക് എന്റെ സിനിമാ ജീവിതത്തില്‍ വലിയ ഉയര്‍ച്ച നല്‍കിയിട്ടില്ല. പക്ഷേ ആ സമയത്ത് ഞാനൊരു വീട് വെക്കുന്നുണ്ടായിരുന്നു. എനിക്കത് മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മൂലധനം ആവശ്യമായിരുന്നു.എനിക്ക് സിനിമ അല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ കുറെ സിനിമകള്‍ ഒന്നും നോക്കാതെ തന്നെ കമ്മിറ്റ് ചെയ്തു. ഭരതന്‍ സാറിന്റെ ചുരം എന്ന സിനിമ പോലും നായകനെന്ന നിലയില്‍ എനിക്ക് ഗുണം ചെയ്തില്ല. മനോജ് കെ ജയന്‍ പറയുന്നു.

1990ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന ചിത്രത്തില്‍ കൂടിയാണ് മനോജ് കെ ജയന്‍ എന്ന നടന്‍ അഭിനയ ലോകത്തേക്ക് എത്തുന്നത്. സര്‍ഗം എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് ആയത്. അനന്തഭദ്രത്തിലെ ദിഗംബരനും പഴശിരാജയിലെ തലയ്ക്കല്‍ ചന്തുവുമൊക്കെയാണ് മനോജ് കെ ജയന്റെതായി ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങള്‍. രാജമാണിക്യം, ചട്ടമ്ബിനാട്, മായാവി തുടങ്ങി മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം സഹനടനായി മനോജ് കെ ജയന്‍ ഒരു സമയത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് മലയാളത്തിലും അതിന് ഒപ്പം തമിഴിലും തെലുങ്കിലും സജീവമായി മാറാന്‍ മനോജ് കെ ജയന് കഴിഞ്ഞു.

മലയാളികളുടെ പ്രിയനടി ഉര്‍വശിയെ ആണ് മനോജ് കെ ജയന്‍ 1999ല്‍ വിവാഹം ചെയിതത്, എന്നാല്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ ഇരുവരും വിവാഹ മോചിതര്‍ ആകുക ആയിരുന്നു, തുടര്‍ന്ന് 2011ല്‍ ആശയെ മനോജ് കെ ജയന്‍ രണ്ടാം വിവാഹം ചെയ്യുക ആയിരുന്നു. ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായത് എന്ന് മനോജ് കെ ജയന്‍ പറയുന്നു.

about manoj k jayan

Vyshnavi Raj Raj :