‘എനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്, അതുകൊണ്ട് തന്നെ ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാൻ അഭിപ്രായങ്ങൾ പറയാറുള്ളൂ!

ഡബ്ല്യുസിസിയുടെ ചർച്ചാവേദികളിൽ അടുത്തകാലത്തുണ്ടായ അസാന്നിദ്ധ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മഞ്ജു വാര്യർ. ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘സംഘടനയുടെ രൂപീകരണ ഘട്ടത്തിൽ ഉണ്ടായിരുന്നു. അതിനുശേഷം അതിന്റെ മുൻനിരയിൽ നിന്ന് കാര്യങ്ങൾ ചെയ്യാനുള്ള സമയം ഉണ്ടായിട്ടില്ല’, മഞ്ജു പറയുന്നു.

‘അമ്മ’യിൽനിന്ന് രാജി വച്ച നടിമാർ സംഘടനയുടെ ഭരണഘടനയിൽ തിരുത്തൽ ആവശ്യപ്പെട്ട വേദികളിലും മഞ്ജുവിന്റെ അസാന്നിധ്യം ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ- ‘എനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാൻ അഭിപ്രായങ്ങൾ പറയാറുള്ളൂ. പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്ത് കൃത്യമായി പറഞ്ഞിട്ടുമുണ്ട്’.

ഡബ്ല്യുസിസിയിൽ അഭിപ്രായവ്യത്യാസമുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു വാര്യരുടെ മറുപടി ഇങ്ങനെ- ‘ഒരു സംഘടന എന്ന് പറഞ്ഞാൽ പലതരം ആളുകളുള്ള ഇടമാണല്ലോ. അഭിപ്രായവ്യത്യാസങ്ങളൊക്കെ സ്വാഭാവികമായിട്ടും ഉണ്ടാവും.’

about manju warrier

Vyshnavi Raj Raj :