100 കോടി ക്ലബ്ബിൽ എത്തുമായിരുന്ന 10 മമ്മൂട്ടി ചിത്രങ്ങൾ !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്.മലയാളികൾക്ക് അഭിമാനിക്കാൻ ഒരവസരം കൂടി നൽകിയിരിക്കുകയാണ് ആ അതുല്യ പ്രതിഭ.ഈ വർഷം മമ്മൂട്ടിയുടെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമാണ് മാമാങ്കം. ഈ വർഷം ആദ്യം മധുരരാജയായിരുന്നു 100 കോടി കളക്ഷനും കടന്ന് കുതിച്ചത്.എന്നാൽ 100 കോടി ക്ലബ്ബിലെത്തിയത് 2 ചിത്രങ്ങളാണെങ്കിലും.എന്നായിരുന്നെങ്കിൽ അതിലും മികച്ച വിജയം വിവരിക്കുമായിരുന്ന നിരവധി ചിത്രങ്ങൾ മമ്മൂട്ടി എന്ന മഹാ പ്രതിഫയുടെ ചിത്രങ്ങളുടെ പട്ടികയിലുണ്ട്.

വർഷാവസാനം മാമാങ്കത്തിലൂടെ വീണ്ടും മമ്മൂട്ടി 100 കോടി ക്ലബിന്റെ പടി കടന്ന ഈ സാഹചര്യത്തിൽ പലരും ഇത് മമ്മൂട്ടിയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമാണെന്ന് അഭിപ്രായപ്പെടുമ്പോൾ കുറച്ചു പിന്നോട്ടൊന്ന് കണ്ണോടിച്ചു നോക്കണം. ചരിത്രം പരിശോധിച്ചാൽ മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങളെങ്കിലും 100 കോടി ക്ലബിൽ ഇടം പിടിക്കാൻ അർഹതപ്പെട്ടതാണ്. ആ കാലത്തെ ബ്ലോക്ബസ്റ്റർ ഹിറ്റുകൾ. ടിക്കറ്റ് നിരക്ക് കുറവാണെന്നതും ഇന്നത്തേപ്പോലെ റിലീസിംഗ് കേന്ദ്രങ്ങളുടെ ബാഹുല്യമില്ല എന്നുള്ളതുമായിരുന്നു ആ സിനിമകളൊന്നും 100 കോടി ക്ലബ് പടങ്ങളാകാതിരുന്നതിൻറെ കാരണം.

അങ്ങനെ നോക്കിയാൽ 100 കോടി ക്ലബിൽ ഇടം പിടിക്കുമായിരുന്ന 10 മമ്മൂട്ടിച്ചിത്രങ്ങൾ ഇവയെല്ലാമാണ്.
രാജമാണിക്യം, ഒരു വടക്കൻ വീരഗാഥ, സി ബി ഐ ഡയറിക്കുറിപ്പ്, ആവനാഴി, ന്യൂഡൽഹി, ഹിറ്റ്ലർ, പഴശ്ശിരാജ, ദി കിംഗ്, കോട്ടയം കുഞ്ഞച്ചൻ, സാമ്രാജ്യം എന്നിവ.ഇവയിൽ ഏതെടുത്താലും ഒന്നിനൊന്നിന് മികച്ചതെന്ന് മാത്രമമേ പറയാൻ കഴിയുകയുള്ളു.ഇതിലെ മമ്മൂക്കയുടെ അഭിനയം പകരം വെയ്ക്കാനാകാത്തതാണ്.എന്നാൽ അന്ന് പല പരിമിതികൾ മൂലം പ്രതീക്ഷിച്ച വിജയം നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം.എന്നിരുന്നാൽ പോലും മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ സിനിമ ജീവിതത്തിലെ ഒഴിച്ച് കൂടാൻ കഴിയാത്ത മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇവ എന്നും ഉണ്ടാകും.

about mammootty movie

Vyshnavi Raj Raj :