ഇതെന്താ ദിലീപിനും കാവ്യക്കും പഠിക്കുവാണോ?മകൾക്ക് വേണ്ടി സാന്റയായി മറ്റൊരു സൂപ്പർ താരം;ചിത്രം പങ്കുവെച്ച് താരപത്നി!

ക്രിസ്മസ് ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങൾ. തിരക്കിനിടയിലും ആരാധകർക്ക് ആശംസയും ക്രിസ്മസ് സന്ദേശങ്ങളും നേർന്ന് സിനിമ ലോകം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.തിരിച്ച് പ്രേക്ഷകരും പ്രിയ താരങ്ങൾക്കു ആശംസകൾ നേരുന്നുണ്ട്.ക്രിസ്മസ് കഴിഞ്ഞു എന്നാൽ താരങ്ങളുടെ ആഘോഷം കഴിഞ്ഞിട്ടില്ല. കുടുംബവുമായുള്ള ആഘോഷ ചിത്രങ്ങൾ നടൻ പങ്കുവെച്ചിട്ടുണ്ട്.

ഇന്നലെ ദിലീപും മകൾ മഹാലക്ഷ്മിയും സാന്റയുടെ വേഷമിഞ്ഞെത്തിയത് സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു,കൂടാതെ ചിത്രം പങ്കുവെച്ചത് കാവ്യയുമായിരുന്നു, ഇപ്പോഴിതാ മകൾക്ക് വേണ്ടി സാന്റാക്ലോസിന്റെ വേഷം കെട്ടി ബോളിവുഡ് താരമായ അക്ഷയ് കുമാർ എത്തിയിരിക്കുകയാണ്.ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്നയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട കുട്ടിയ്ക്കൊപ്പം സാന്റ എന്ന അടിക്കുറിപ്പോടെയാണ് ട്വിങ്കിൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അക്ഷയ് കുറിന്റേയും മകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ട്വിങ്കൾ- അക്ഷയ് കുമാറിന്റേയും രണ്ടാമത്തെ മകളാണ് നിതാര. ഏഴുവയസ്സുകാരിയായ നിതാര അമ്മയുടെ പാതയാണ് പിന്തുടരുന്നത്. വായനയോടും പുസ്തകങ്ങളോടും താൽപര്യമുളള നിതാര, വായിക്കുന്നതിന്റേയും മറ്റുമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. നിതാരയെ കൂടാതെ ആരവ് ഭാട്ടിയ എന്നൊരു മകനും കൂടി ഇവർക്കുണ്ട്. 17 വയസ്സുകാരനായ ആരവ് ലണ്ടനിൽ പഠിക്കുകയാണ്.

about akshay kumar

Noora T Noora T :