അകമഴിഞ്ഞ നന്ദിയും കടപ്പാടും പക്ഷേ ആ വാര്‍ത്ത വ്യാജം, ഷൈലോക്കിന്റെ സംവിധായകന്‍ അജയ് വാസുദേവിന്റെ മറുപടി വന്നു!

ഷൈലോക്ക് എന്ന പക്കാ മാസ് ചിത്രം മമ്മൂട്ടി എന്ന അവിസ്മരണീയ നടനിലൂടെ നമുക്ക് സമ്മാനിച്ച സംവിധായകനാണ് അജയ് വാസുദേവ്. ചിത്രം തീയറ്ററില്‍ മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് സിനിമ ഉടന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസാവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ ഇതിനെ തള്ളി ചിത്രത്തിന്റെ സംവിധായകന്‍ അജയ് വാസുദേവ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അജയ് വാസുദേവ് ഇക്കാര്യം അറിയിച്ചത്.

അജയ് വാസുദേവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയ സുഹൃത്തുക്കളെ ,

ഷൈലോക്ക് സിനിമ നിങ്ങളുടെ ഏവരുടേയും നല്ല അഭിപ്രായങ്ങളോടെ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു അതിന് ആദ്യമേ തന്നെ ഓരോ പ്രേക്ഷകനോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. അതോടൊപ്പം തന്നെ ഒരു പ്രധാന കാര്യം അറിയിക്കാനുള്ളത് സിനിമ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ റിലീസ് ആവുന്നു എന്ന തരത്തിലുള്ള ഒരു വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെടുകയുണ്ടായി. അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രം ആണ്. അങ്ങനെ ഉള്ള തെറ്റായ വാര്‍ത്തകളിലും മറ്റും ശ്രദ്ധിക്കാതെ തീയേറ്ററുകളില്‍ തന്നെ കണ്ട് സിനിമയെ ആസ്വദിക്കാന്‍ എല്ലാ പ്രേക്ഷകരും ശ്രമിക്കും എന്ന് തന്നെ വിശ്വസിക്കുന്നു ??

മമ്മൂട്ടി ബോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോബി ജോര്‍ജാണ് നിര്‍മ്മാണം. ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം മീന, രാജ്കിരണ്‍, സിദ്ധിക്ക്, ബൈജു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു.

about mammootty movie shaylock

Vyshnavi Raj Raj :