പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ സഹായം ഏറ്റെടുത്ത് മമ്മൂട്ടി!

മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുതിരിക്കുകയാണ് മമ്മൂട്ടി.മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദയുടെ ഡയറക്ടർ ഡോ. കെ.ജ്യോതിഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നൽകുമെന്നും ഉറപ്പുനൽകി.

ഹരിപ്പാട് സ്വദേശിയായ ഹരിദാസ് നേരിട്ട ക്രൂരതയുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കണ്ടാണ്
മമ്മൂട്ടിയും ഡോ. ജ്യോതിഷ് കുമാറും ചർച്ച ചെയ്ത് ഹരിദാസിനെ സഹായിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ഡോ. ജ്യോതിഷ് കുമാർ ഹരിദാസിന്റെ ബന്ധുക്കളുമായി സംസാരിച്ചു. ഹരിദാസിന്റെ മൂത്ത മകൾ ഹരിലക്ഷ്മി 10ാം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകൾ കഴിഞ്ഞാലുടൻ ചികിത്സയ്ക്കു പോകാനാണു കുടുംബത്തിന്റെ തീരുമാനം.

നിലവിൽ പതഞ്ജലിക്കു കുറ്റിപ്പുറത്തും കൊച്ചി പനമ്പള്ളി നഗറിലും ആശുപത്രിയുണ്ട്. പൊള്ളൽ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂർണമായും സൗജന്യമായിരിക്കും. നോർക്ക ഉദ്യോഗസ്ഥർ ഇന്നലെ ഹരിദാസിന്റെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. പ്രവാസികൾക്കുള്ള സഹായങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കാമെന്ന് ഉറപ്പുനൽ‍കി. പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള അപേക്ഷ പൂരി‍പ്പിച്ചു വാങ്ങി.

മലേഷ്യയിൽ തൊഴിൽ ചെയ്യുകയായിരുന്ന ഹരിദാസിന് തൊഴിലുടമയിൽ നിന്നും നേരിടേണ്ടി വന്നത് ക്രുര പീഡനമായിരുന്നു. പൊള്ളലേറ്റ ഹരിദാസിന്റെ ചിത്രം ഭാര്യയ്ക്കു സുഹൃത്തുക്കളിലൊരാൾ അയച്ചു കൊടുത്തതോടെയാണ് കൊടുംക്രൂരതയുടെ കഥ പുറംലോകം അറിയുന്നതും അധികാരികൾ ഇടപെട്ട് നാട്ടിൽ എത്തിക്കുന്നതും. നാലുവർഷത്തിനു ശേഷമാണു ഹരിദാസ് ഭാര്യ രാജശ്രീയേയും മക്കളെയും കാണുന്നത്. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വസമുണ്ടെങ്കിലും മുന്നോട്ടുള്ള ജീവിതം ഇനി എന്ത് എന്നുള്ളത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നീറുന്ന നോവുകൾക്കിടയിലും ഹരിദാസ് മലേഷ്യയിലെ ആ ദുരിതകാലം പങ്കുവച്ചു.

about mammootty

Vyshnavi Raj Raj :