ആ സിനിമയ്ക്ക് വേണ്ടി അവരുടെ നിർബന്ധത്തിന് ഞാൻ അത് ചെയ്യൻ തയ്യാറായി; വെളിപ്പെടുത്തലുമായി നടി ഷീല

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ഷീല . 1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ്‌ അന്തരിച്ച നടൻ പ്രേം നസീറിനൊപ്പം ഷീല പങ്കിടുന്നു.

1962-ൽ ഭാസ്കരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭാഗ്യജാതകത്തിൽ സിനിമയിക്ക് വേണ്ടി മെലിഞ്ഞിരുന്ന എന്റെ തടി കൂട്ടാൻ രാവിലെ പഴംകഞ്ഞി കുടിപ്പിക്കുകയും , വണ്ണം കൂട്ടാനുള്ള ഇൻജക്ഷൻ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് നടി ഷീല

ഷീലയുടെ വാക്കുകൾ-
ഭാഗ്യജാതകത്തിൽ മെലിഞ്ഞിരുന്ന എന്റെ തടി കൂട്ടാൻ രാവിലെ പഴംകഞ്ഞി കുടിപ്പിക്കുമായിരുന്നു. മുട്ടയുടെ മഞ്ഞ മാത്രമെടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിപ്പിക്കും. വണ്ണം കൂട്ടാനുള്ള ഇൻജക്ഷനും എടുത്തു. അന്ന് പകലും രാത്രിയും ഷൂട്ടിംഗ് ഉണ്ടാകും. രാവിലെ എട്ടു മുതൽ പത്തുവരെ ഒരെണ്ണം, രാത്രി പത്തു മുതൽ വെളുപ്പിന് രണ്ടു വരെ അടുത്തത്. രണ്ടു മുതൽ പത്തുവരെ മറ്റൊന്ന്. ഹിന്ദിയും തെലുങ്കും തമിഴും സിനിമകൾക്ക് ഇട്ട സെറ്റിൽ ചെറിയ ഫീസ് കൊടുത്താണ് രാത്രി മിക്ക മലയാള സിനിമകളും ഷൂട്ട് ചെയ‌്തിരുന്നത്.

actress sheela

Noora T Noora T :