പുതിയ ഫാഷൻ പരീക്ഷണവുമായി രൺവീർ സിങ്;വസ്ത്രത്തിലെ ആ കണ്ണുകൾ ആരുടേതെന്നറിയാമോ?

ബോളിവുഡിലെ ഏറ്റവും പ്രിയങ്കരനായ നടനാണ് രൺവീർ സിങ്.മാത്രമല്ല വസ്ത്രങ്ങളിൽ ഏറ്റവു കൂടുതൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന താരമെന്ന പ്രത്യകതയുമുണ്ട്,ഒപ്പം നടന്റെ വസ്ത്രധാരണം പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. വ്യത്യസ്തമായ കളർ കോമ്പിനേഷനുകളാണ് രൺവീറിന്റെ വസ്ത്രങ്ങളുടെ ഹൈലൈറ്റ്. നടന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള ട്രോളുകൾ ബോളിവുഡ് കോളങ്ങളിൽ സജീവമാണ്.

പലപ്പോഴും താരം ഓരോ വസ്ത്രധാരണ കൊണ്ടുമാത്രം വൈറലായി മാറാറുണ്ട് ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് താരം,കാരണം രൺവീറിന്റെ എയർപോർട്ട് ചിത്രമാണ്,താരം ടീ ഷർട്ടും ജീൻസും ജാക്കറ്റും ധരിച്ചാണ് താരം എത്തിയിരിക്കുന്നത്,അതിനേക്കാളും പ്രേക്ഷക ശ്രദ്ധ പതിഞ്ഞത് രൺവീറിന്റെ ജാക്കറ്റിലായിരുന്നു. അതുമാത്രമല്ല “ഹോളിവുഡ് താരം മാൽക്കം മക്ഡോവൽസിന്റെ” മുഖം പ്രിന്റ് ചെയ്ത ജാക്കറ്റായിരുന്നു രൺവീർ ധരിച്ചിരുന്നത്,അതുകൊണ്ടാണ് ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണം.കൂടാതെ അദ്ദേഹത്തിന്റെ ചിത്രമായ “എ ക്ലോക്വർക് ഓറഞ്ച്” എന്ന ചിത്രത്തിൽ മാൽകം അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രമായിരുന്നു ജാക്കറ്റിൽ.പക്ഷേ കണ്ടാൽ സിമ്പിളായി തോന്നുമെങ്കിലും ജാക്കറ്റിന്റെ അത്ര സിമ്പിളല്ല. ഏകദേശം 1,1696o രൂപയാണ് ഇതിന്റെ വില. ജപ്പാനിൽ നിന്നാണ് വസ്ത്രം വാങ്ങിയിരിക്കുന്നത്.

about ranveer sing

Noora T Noora T :