സമ്മർ ഇൻ ബെത്‌ലഹേമിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു;എന്നാൽ അച്ഛന് അതിന് കഴിയാതെ പോയി!

പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു മുഖമാണ് കുതിരവട്ടം പപ്പുവിന്റേത്.മലയാളത്തിന്റെ ഏക്കാലത്തേയും ഹാസ്യനടനായ പപ്പു ഓര്‍മയായിട്ട് ഇന്നേക്ക് 20 വര്‍ഷം. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ടെങ്കിലും ചില കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ കരയിച്ചിട്ടുമുണ്ട്. പപ്പുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ മകന്‍ ബിനു അച്ഛനെക്കുറിച്ച് ആരും അറിയാതെ പോയ ചില സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിനു മനസ്സുതുറന്നത്.
ബിനുവിന്റെ വാക്കുകൾ ഇങ്ങനെയാണ്..

അഭിനയ ജീവിക്കാത്തതില്‍ ഒരിക്കല്‍ പോലും അച്ഛന്‍ വിഷമിച്ചത് ഞാന്‍ കണ്ടിട്ടില്ല. നൂറു ശതമാനം ആസ്വദിച്ചാണ് അച്ഛന്‍ ഓരോ സിനിമയും ചെയ്തത്. മരിക്കുന്നത് വരെയും അതങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അത് അച്ഛന്റെ അവസാന കാലത്താണ്. അത് തനിക്ക് അഭിനയിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടമായിരുന്നു. അല്ലാതെ ഇന്ന വേഷം എനിക്ക് കിട്ടിയില്ലല്ലോ, ഇന്നത് വേഷം തന്നെ ചെയ്ത് മടുത്തു എന്നൊരു വക്കുന്ന പോലും അച്ഛന്‍ മരിക്കുന്ന വരെ പറഞ്ഞിട്ടില്ല.

സുന്ദര കില്ലാഡി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ന്യുമോണിയ വരുന്നത്. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അത് കഴിഞ്ഞു അച്ഛന്‍ നേരെ പോയത് സമ്മര്‍ ഇന്‍ ബെത്‌ലഹേമിലേക്കാണ്. പക്ഷെ അവിടെ ഒരു പാട്ട് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ അച്ഛന് വയ്യാതാവുകയും ആ റോള്‍ മണിച്ചേട്ടന്‍ ചെയ്യുകയും ചെയ്തു. അതില്‍ അച്ഛനൊരു സങ്കടമുണ്ടായിരുന്നു. തനിക്ക് അഭിനയിക്കാനായില്ലല്ലോ എന്നുള്ള സങ്കടം.

അച്ഛന്റെ ജീവിതലക്ഷ്യം തന്നെ അഭിനയിക്കുക എന്നുള്ളതായിരുന്നു. ചെറുപ്പത്തില്‍ നാടകം, അതില്‍ നിന്ന് സിനിമയിലെത്തി. മൂടുപടം ആണ് ആദ്യ ചിത്രം. അത് കഴിഞ്ഞു ഒരു വര്‍ഷത്തിന് ശേഷമാണ് അച്ഛന് രണ്ടാമത്തെ ചിത്രം കിട്ടുന്നത്. അവിടുന്ന് ഒരു തിരിഞ്ഞുപോക്കുണ്ടായിട്ടില്ല. പിന്നീട് ആയിരത്തി ഇരുന്നൂറോളം സിനിമകള്‍ അച്ഛന്‍ ചെയ്തു. ഇന്നേ വരെ ഒരു സങ്കടവും അച്ഛന്‍ പറഞ്ഞിട്ടില്ല. അവസാന സമയങ്ങളില്‍ പോലും അഭിനയിക്കാനായില്ലല്ലോ എന്ന സങ്കടമേ ഉണ്ടായിരുന്നുള്ളൂ.

“ഒരാള്‍ക്ക് പകരം വയ്ക്കാന്‍ മറ്റാര്‍ക്കുമാവില്ല, അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്. അതെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ അച്ഛനെ മിസ് ചെയ്യുന്നത് ഒരിക്കലും വിട്ട് പോകാത്ത തലവേദനയാണ്.”.

about kurthiravattam pappu

Vyshnavi Raj Raj :