മരണം വരെ ‘തട്ടീം മുട്ടീം’ സീരിയലില്‍ അഭിനയിക്കും-കെപിഎസി ലളിത വികാര ഭരിതയായി!

ജയസൂര്യയെക്കുറിച്ച് നടി കെപിഎസി ലളിത പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ടെലിവിഷൻ പരമ്പരകളിൽ കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് ‘തട്ടീം മുട്ടീം’.ഇപ്പോളിതാ ഈ സീരിയലിൽ അഭിനയിക്കാൻ ജയസൂര്യയ്ക്ക് താൽപര്യമുണ്ടന്ന് പറഞ്ഞതായി പറയുകയാണ് കെപിഎസി ലളിത.ഒരു പ്രമുഖ മാധ്യമത്തിന്റെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.’തട്ടീം മുട്ടീം’ എന്ന പരമ്ബരയില്‍ കെപിഎസി ലളിത അഭിനയിക്കുന്നുണ്ട്.

“സിനിമാസെറ്റിലൊക്കെ ചെല്ലുമ്ബോള്‍ പലരും തട്ടീം മുട്ടീം വിശേഷങ്ങള്‍ ചോദിക്കുകയും അതില്‍ എനിക്കും അഭിനയിക്കണമെന്ന് പറയുന്നവരുമുണ്ട്. ഈയടുത്ത്‌ ജയസൂര്യ വരെയും ഒരു ദിവസമെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു,” കെപിഎസി ലളിത പറഞ്ഞു.

മരണം വരെ ‘തട്ടീം മുട്ടീം’ സീരിയലില്‍ അഭിനയിക്കാനാണ് തനിക്കു താല്‍പര്യമെന്ന് കെപിഎസി ലളിത പറഞ്ഞു. “സിനിമയുടെ ഷൂട്ടിങ് തിരക്കുള്ളതുകൊണ്ട് തട്ടീം മുട്ടീം പരമ്ബരയില്‍ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷമായി നടക്കുന്ന പരമ്ബരയാണിത്. ഇപ്പോഴും വളരെ നന്നായി മുന്നോട്ടു പോകുന്നതില്‍ വലിയ സന്തോഷമുണ്ട്. ” കെപിഎസി ലളിത അഭിമുഖത്തില്‍ പറഞ്ഞു.

കെപിഎസി ലളിതക്കു പുറമേ മഞ്ജു പിള്ള, ജയകുമാര്‍, ഷാലു കുര്യന്‍, ഭാഗ്യലക്ഷ്‌മി തുടങ്ങിയ താരങ്ങളും ‘തട്ടീം മുട്ടീം’ എന്ന ജനകീയ പരമ്ബരയില്‍ അഭിനയിക്കുന്നുണ്ട്. കുടംബ പ്രേക്ഷകരുടെ ഇഷ്‌ട പരമ്ബരകളില്‍ ഒന്നാണ് ‘തട്ടീം മുട്ടീം’.

about kpac lalitha

Vyshnavi Raj Raj :