അന്നത്തെ ഹിറ്റ് സിനിമയുടെ ചിത്രീകരണ സമയത്ത് ഞാൻ ഗര്‍ഭിണിയായിരുന്നു;പക്ഷേ സംഭവിച്ചത്;വികാരഭരിതയായി കജോൾ!

ബോളിവുഡ് ഒരുകാലത്ത് അടക്കി ഭരിച്ച താരമാണ് കജോൾ.താരത്തിന്റെ ചിത്രങ്ങൾക്ക് ഇന്ന് ഏറെ പ്രേക്ഷക പിന്തുണയേയാണുള്ളത്.താരം ഇപ്പോൾ വര്ഷം കൂടുമതൊരു അതി സുന്ദരി ആയി വരികയാണെന്നാണ് ആരാധകർ പറയുന്നത്.ഇന്നും താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം ഒരുപാട് ആരാധകരാണുള്ളത്.ഇപ്പോഴിതാ ചില വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കാജോൾ.

ബോളിവുഡിലെ എന്നത്തേയും ജോഡികളായിരുന്നു ഷാരുഖാനും-കാജോളും, മാത്രവുമല്ല ഷാരൂഖ് ഖാനൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.ഒരുപാട് ചിത്രങ്ങൾ ഇരുവർ ചെയ്ത് ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് എങ്കിൽ തന്നെയും കാജോളിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നാണ് കഭി ഖുശി കഭി ഗം.ഒരുപാട് പ്രയാസങ്ങൾ സഹിച്ചാണ് ഓരോ ചിത്രങ്ങളും താരങ്ങൾ ചെയ്യുന്നത്, ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണ സമയം താന്‍ ഗര്‍ഭിണി ആയിരുന്നുവെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കജോള്‍ വെളിപ്പെടുത്തിയിരുന്നു.

അതുമാത്രമല്ല ഈ ചിത്രത്തിനു അത്ര വലിയ സ്ഥാനം ലഭിച്ചെങ്കിലും കാജോളിന് സിനിമയുടെ റിലീസ് ദിവസം ദുഖകരമായ ഒരു ദിവസമായിരുന്നു എന്നാണ് താരം പറയുന്നത്.ആ വിഷയത്തെ കുറിച്ച് നടി പറയുന്നതിങ്ങനെയാണ് “വിവാഹം കഴിഞ്ഞു കുട്ടികള്‍ വേണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു തുടങ്ങിയ സമയമായിരുന്നു അത് മാത്രമല്ല കഭി ഖുശി കഭിം ഗം ചിത്രീകരണ സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു,എന്നാൽ അത് അലസിപ്പോയി”. ആ സിനിമ തിയ്യേറ്ററുകളില്‍ എത്തി പക്ഷേ വിജയിക്കും എന്ന് ഉറപ്പായ ആ ദിവസം എനിക്ക് മാത്രം സന്തോഷമില്ലായിരുന്നു എന്ന് താരം വെളിപ്പെടുത്തുന്നു.

അതിനൊപ്പം മറ്റൊരു മിസ്‌ക്യാരിയേജ് കൂടെ എനിക്ക് ഉണ്ടായി മാത്രവുമല്ല വളരെ സങ്കടകരമായ കാലമായിരുന്നു അതെന്നും നൈസയും യുഗും പിറന്നപ്പോള്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം തിരിച്ചുവന്നെന്നും കജോള്‍ പറയുന്നു. ഈ കാര്യങ്ങളൊക്കെയും താരത്തിന്റേതായ എറ്റവും പുതിയ ചിത്രം തന്‍ഹാജിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തിയത്.അതിനൊപ്പം മറ്റൊരു സന്തോഷവും പങ്കുവെച്ചിട്ടുണ്ട് അജയ് ദേവ്ഗണിന്റെ നൂറാമത്തെ ചിത്രത്തില്‍ കജോളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

about kajol

Noora T Noora T :