സിനിമാ നടി ജയഭാരതിയുടെ വീട്ടില്‍ കവര്‍ച്ച. ആറ്റുകാല്‍ പൊങ്കാലയ്ക്കായി ശനിയാഴ്ച തിരുവനന്തപുരത്തേയ്ക്ക് വരാനിരിക്കെയാണ് മോഷണം. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് മോഷണം പോയ 31 പവന്‍ സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു. കോള്‍ ടാക്സി ഡ്രൈവറായ ഇബ്രാഹിമാണ് അറസ്റ്റിലായത്. കൂട്ടാളി നേപ്പാള്‍ സ്വദേശിയാണ്. ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്. ഇബ്രാഹിമിന്റെ നിര്‍ദേശപ്രകാരമാണ് മോഷണം നടത്തിയതെന്നാണ് വിവരം.
1999-ല്‍ പുറത്തിറങ്ങിയ എഴുപുന്ന തരകന്‍ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു വിവാഹം. പിന്നീട് ഈ ബന്ധം വേര്‍പെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. പക്ഷേ ഈ ബന്ധവും പിന്നീട് വേര്‍പിരിയുകയാണ് ഉണ്ടായത്.
about jyabharathi