Malayalam
ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെ നടി ജയഭാരതിയുടെ വീട്ടില്‍ കവര്‍ച്ച!
ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെ നടി ജയഭാരതിയുടെ വീട്ടില്‍ കവര്‍ച്ച!

സിനിമാ നടി ജയഭാരതിയുടെ വീട്ടില്‍ കവര്‍ച്ച. ആറ്റുകാല്‍ പൊങ്കാലയ്ക്കായി ശനിയാഴ്ച തിരുവനന്തപുരത്തേയ്ക്ക് വരാനിരിക്കെയാണ് മോഷണം. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് മോഷണം പോയ 31 പവന് സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു. കോള്‍ ടാക്സി ഡ്രൈവറായ ഇബ്രാഹിമാണ് അറസ്റ്റിലായത്. കൂട്ടാളി നേപ്പാള്‍ സ്വദേശിയാണ്. ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്. ഇബ്രാഹിമിന്റെ നിര്‍ദേശപ്രകാരമാണ് മോഷണം നടത്തിയതെന്നാണ് വിവരം.
1999-ല്‍ പുറത്തിറങ്ങിയ എഴുപുന്ന തരകന് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു വിവാഹം. പിന്നീട് ഈ ബന്ധം വേര്‍പെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. പക്ഷേ ഈ ബന്ധവും പിന്നീട് വേര്‍പിരിയുകയാണ് ഉണ്ടായത്.
about jyabharathi
ഒരുകാലത്ത് മലയാള സിനിമയുടെ വാർത്തകൾ പത്രത്താളുകളിലും റേഡിയോയിലും ടിവിയിലുമായിരുന്നു. ഇന്ന് നമ്മുടെ മൊബൈൽ ഫോണുകളിലേക്ക്, വിരൽത്തുമ്പിലേക്ക് സിനിമ എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയ...
സിനിമാ നടിമാരോട് വളരെയധികം സ്നേഹം പുലർത്തുന്നവരാണ് പ്രേക്ഷകർ. ചില നടിമാർ സിനിമയിൽ ശോഭിച്ച് നിൽക്കുമ്പോൾ തന്നെ വിടവാങ്ങിയിട്ടുണ്ട്. എന്നാൽ അവരുടെ മരണ...
സിനിമ എന്നത് കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന കലാരൂപമാണ്. സമൂഹത്തിന്റെ വളർച്ചയും മാറ്റങ്ങളുമെല്ലാം ഉൾക്കൊണ്ട് കാലത്തിനനുസൃതമായി പ്രതിഫലിക്കുന്ന കല. അതിൽ വിനോദം എന്നതിനേക്കാളുപരി കഥാപാത്രം,...
ഏത് അറുബോറൻ്റെ ലൈഫിനും ഒരു ദിവസമുണ്ടാകും. highly adventures ആയ, സിനിമാറ്റിക് ആയ ഒരു ദിവസം… ഈ ഓർമ്മപ്പെടുത്തലുമായി സാഹസം എന്ന...
മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായകൂട്ടുകെട്ടാണ് ഷാജി കൈലാസ് -രൺജി പണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട്...