കൊറോണ വൈറസ് വളര്‍ത്തു മൃഗങ്ങളിലൂടെ പകരില്ല;മുനിസിപ്പല്‍ കോര്‍പറേഷന്റെ പ്രചാരണത്തിനെതിരെ നടന്‍ ജോണ്‍ അബ്രാഹം!

കൊറോണ ലോകമെബാടും ഭീതിപരത്തുന്ന സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടൻ
ജോണ്‍ എബ്രാഹം. ബി എം സിയുടെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ആളുകള്‍ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുകയാണെന്നാണ് ജോണ്‍ എബ്രാഹം ആരോപിച്ചത്. ഇത്തരം ഒരു വാര്‍ത്തയും ജോണ്‍ അബ്രഹാം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരുന്നു. വളര്‍ത്തു മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരാമെന്ന് ബി എം സി അധികൃതര്‍ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളുമിറക്കിയതിനു പിന്നാലെയായിരുന്നു ഇത്. തെറ്റായ പ്രചരണമാണതെന്നും മൃഗങ്ങള്‍ കൊവിഡ് 19 വാഹകരല്ലെന്നും ജോണ്‍ അബ്രഹാം വാര്‍ത്തയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് തങ്ങളുടെ പ്രചാരണം തെറ്റാണെന്നും മാപ്പു പറയുന്നുവെന്നും ബി.എം.സി ട്വീറ്റ് ചെയ്തു.

തങ്ങളുടെ അറിയിപ്പ് വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതിലേക്ക് ആളുകളെ എത്തിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഹോഡിങ്ങുകളും പോസ്റ്ററുകളും നീക്കം ചെയ്തുവെന്നും ഈ വിവരം ഏവരെയും അറിയിക്കണമെന്നും മുംബൈ നിവാസികളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നുമാണ് ബി എം സി ട്വീറ്റ് ചെയ്തത്.

about johm ebraham

Vyshnavi Raj Raj :