ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണം നിർത്തിവച്ചു

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണം നിർത്തിവച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെ നിർത്തി വെയ്ക്കാൻ മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റി തീരുമാനിച്ചു. ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

മാർച്ച് 31 ശേഷം ചിത്രീകരണം തുടരുകയാണെങ്കിൽ മാസ്‌ക് സാനിറ്റൈസറുകള്‍ തുടങ്ങിയ സെറ്റൽ നിരബന്ധമാക്കും. മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റി ചെയര്‍മാന്‍ സുരേഷ് ഉണ്ണിത്താനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം രാജ്യത്തെ സിനിമാ നിര്‍മ്മാണവും പോസ്റ്റ് പ്രൊഡക്ഷനും ഉള്‍പ്പടെനിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേരതെ തീരുമാനമെടുത്തിരുന്നു.

കൊറോണ വൈറസ് വ്യപകമാകുന്ന സാഹചര്യത്തിൽ ബിഗ് ബോസ് സീസണ്‍ 2 റിയാലിറ്റി ഷോയും നിർത്തിവച്ചിരിക്കുകയാണ്. തിയേറ്ററുകൾ പോർണ്ണമായും അടച്ചിടുകയും സിനിമ ചിത്രീകരണം നിർത്തി വെയ്ക്കുകയും ചെയ്തിട്ടുണ്ട്

serial

Noora T Noora T :