സൂപ്പര്‍ താരങ്ങൾ ഫൈറ്റ് രംഗം ചെയ്യാന്‍ ആഴ്ചകള്‍ എടുക്കുമ്ബോള്‍ എന്റെ സിനിമയിലെ ഫൈറ്റ് രംഗത്തിനു വേണ്ടിവരുന്നത് അര ദിവസം!

മലയാളി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് ജഗതീഷ്… ചെയ്ത കഥാപാത്രങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഇപ്പോളിതാ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് ജഗദീഷ്. മറ്റു നടൻമാർ സിനിമയിൽ ആക്ഷൻ സീനുകൾ ചെയ്യാൻ ആഴ്ചകൾ എടുക്കുമ്പോൾ താൻ വെറും അര ദിവസം കൊണ്ടാണ് വർക്ക്‌ തീർക്കുന്നതെന്നാണ് ജഗതീഷ് പറയുന്നത്. തനിക്ക് ഗാനരംഗം ഷൂട്ട്‌ ചെയ്യാനും അധികം സമയം വേണ്ടിവരില്ലന്നും താരം പറയുന്നു..

മാത്രമല്ല താന്‍ നായകനായി അഭിനയിച്ച ഭാര്യ, സ്ത്രീധനം, സിംഹവാലമേനോന്‍ തുടങ്ങിയ നല്ല ചിത്രങ്ങളുടെ ലിസ്റ്റ് തനിക്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ നിരത്താന്‍ കഴിയുമെന്ന് തുറന്നു പറയുകയാണ് ജഗദീഷ്,’സൂപ്പര്‍ താരത്തിന്റെ ഒരു സിനിമയിലെ ഫൈറ്റ് രംഗം ചെയ്യാന്‍ ആഴ്ചകള്‍ എടുക്കുമ്ബോള്‍ എന്റെ സിനിമയിലെ ഫൈറ്റ് രംഗത്തിനു വേണ്ടിവരുന്നത് അര ദിവസമാണ് .അവരുടെ സിനിമകളിലെ ഗാനങ്ങള്‍ ദിവസങ്ങളെടുത്തു ചിത്രീകരിക്കുമ്ബോള്‍ ഞാന്‍ അഭിനയിക്കുന്ന സിനിമയിലെ ഗാനരംഗം ഒറ്റ ദിവസം കൊണ്ട് തീര്‍ക്കും, ഞാന്‍ നായകനായ എല്ലാ സിനിമകളും മൂന്നാഴ്ചയ്ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയായവയാണ്. അത് കൊണ്ട് തന്നെ മറ്റു സിനിമകളെ അപേക്ഷിച്ച്‌ ഞാന്‍ നായകനായ സിനിമകള്‍ സാമ്ബത്തികമായി വിജയിച്ചവയാണ്’.

എഷ്യാനെറ്റിലെ കോമഡി സൂപ്പര്‍സ്റ്റാര്‍സിൽ ജഡ്ജായി എത്തിയത് ജഗതീഷിനെ കൂടുതൽ മനസിലാക്കാൻ പ്രേക്ഷകർക്ക് സാധിച്ചു.റിമിടോമിയും ജഗതീഷുമാണ് പരിപാടിയുടെ മുഖ്യ ഹൈലൈറ്.ഭഷ്യ കഥാപാത്രങ്ങൾ കൂടുതൽ കൈകാര്യം ചെയ്താണ് ജഗതീഷ് മലയാളികളുടെ ഇഷ്ട താരമായി മാറിയത്.എന്നാൽ ഇടയ്ക്ക് രാഷ്ട്രീയ രംഗത്തേയ്ക്ക് താരം കടന്നത് ചെറിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിതെളിച്ചു.

about jagadeesh

Vyshnavi Raj Raj :