ലച്ചുവിന് പിന്നാലെ മുടിയന്റെ സേവ് ദി ഡേറ്റ്;ഇതിന്റെ പിന്നിൽ എന്താണെന്ന് ആരാധകർ!

മലയാളി പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. നിരവധി ആരാധകരുള്ള പരിപാടിയിലെ ഇല്ല വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം പുതിയ എപ്പിസോഡിന്റെ പ്രമോവീഡിയോ പുറത്തുവന്നിരുന്നു.
ഇപ്പോൾ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുടിയന്റെ സേവ് ദി ഡേറ്റ് അപാരതയുമായാണ് പുതിയ എപ്പിസോഡ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

തനിക്കൊരു കല്യാണ ടീമിന്റെ വര്‍ക്ക് വന്നിട്ടുണ്ടെന്നും അവര്‍ക്ക് സേവ് ദി ഡേറ്റ് ചെയ്തുകൊടുക്കണമെന്നും പറഞ്ഞാണ് മുടിയനെത്തിയത്.എന്നാൽ അതിനുള്ള ക്യാമറ എവിടെയെന്ന് ചോദിച്ച് നീലു എത്തി. ക്യാമറ റെന്റിന് എടുക്കാനുള്ള പ്ലാനിലാണ് താനെന്നായിരുന്നു മുടിയന്റെ മറുപടി. കിടിലം ഫ്രയിമും മുടിയന്‍ നോക്കി നടക്കുന്നുണ്ട്. മുടിയന് ഐഡിയ പറഞ്ഞുകൊടുത്ത് ശങ്കരപ്പൂപ്പനും ഒപ്പം എത്തുന്നുണ്ട്.

അതിനിടെ ആരെ സേവ് ചെയ്യുന്നതിനെക്കുറിച്ചാണ് മുടിയന്‍ പറയുന്നതെന്നായിരുന്നു ബാലുവും നീലുവും ചോദിച്ചത്. എന്ത് ജോലിയായാലും കുഴപ്പമില്ലെന്നാണ് ചേട്ടനിപ്പോള്‍ പറയുന്നതെന്നായിരുന്നു കേശു പറഞ്ഞത്. ഇതിനിടയിലാണ് ആക്ഷന്‍ പറഞ്ഞ് മഴ പെയ്യിപ്പിച്ച്‌ മുടിയന്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങിയത്. ഇതെന്താണ് നടക്കുന്നതെന്നറിയാതെ അങ്കലാപ്പിലായിരുന്നു വരനും വധുവും. നീ എവിടത്തെ ഫോട്ടോഗ്രാഫറാടാ, ആരാണ് മോന്‍രെ ഫ്യൂച്ചര്‍ പ്ലാനില്‍ വെള്ളം ഒഴിച്ചതെന്നായിരുന്നു ബാലു ചോദിച്ചത്. ഉപ്പും മുളകിലെയും വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

uppum mulakum serial

Vyshnavi Raj Raj :