ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ സുരക്ഷിതമായി തിരിച്ചെത്തി!

കോവിഡ് 19 ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്.സംഭവത്തെ തുടർന്ന് കർശന നിർദ്ദേശം പാലിക്കാൻ സർക്കാർ ഉത്തരവിറക്കുവുകയും ചെയ്തു.ഈ സാഹചര്യത്തിൽ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ലണ്ടനിൽ കുടുങ്ങിയിരിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.എന്നാൽ ഇപ്പോളിതാ ബാബിൽ സുരക്ഷിതനായി തിരികെയെത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ലണ്ടനില്‍ പഠിക്കുന്ന ബാബിലിന് മുംബൈയിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് അമ്മ സുതാപ ലണ്ടനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

”ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ ആശങ്കാകുലയാണ്, പക്ഷേ ഇന്ത്യന്‍ സര്‍ക്കാര്‍ ലണ്ടനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാത്തത് എന്തുകൊണ്ടാണ്?” എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ സുതാപ ചോദിച്ചിരുന്നു.

അതേസമയം, ഇര്‍ഫാന്‍ ഖാന്‍ അമേരിക്കയില്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റിലാണ്. താരത്തിന്റെ പുതിയ സിനിമ ‘അംഗ്രേസി മീഡിയം’ റിലീസ് ചെയ്തതിന് പിന്നാലെയാണ് താരം അമേരിക്കയിലെത്തിയത്.

about irfan khan son

Vyshnavi Raj Raj :