വന്നത് വിവിധ ദേശത്തു നിന്നും,പക്ഷെ വികാരം ഒന്ന് മാത്രം… സിനിമ

24 മത് iffk അവസാന ദിനങ്ങളിലേക്ക് കടക്കുകയാണ്.ഓരോ ദിവസവും സിനിമ പ്രേമികൾക്ക് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.ആറാം ദിവസം പിന്നിടുമ്പോൾ ചലച്ചിത്രമേളയിൽ ഒരുപാട് വിഷയങ്ങൾ ചർച്ചയാകുന്നുണ്ട്.ചിലർ പിന്തുണയുമായെത്തുമ്പോൾ ചിലർ വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട്.

എന്നാലിവിടെ ചില പ്രതികരണങ്ങൾ നടത്തുകയാണ് ഒരുകൂട്ടം സിനിമ പ്രേമികൾ.ഈ വർഷം ചലച്ചിത്ര മേളയിൽ എത്തിയ ചിത്രം കുറഞ്ഞുപോയി എന്നാണ് ചിലരുടെ അഭിപ്രായം. സെലെക്ഷൻ നന്നായില്ലെന്നും ഒരുകൂട്ടർ വാദിക്കുന്നു…മറ്റു ചിലർ പറയുന്നു സ്വതന്ത്ര ചിത്രങ്ങൾക്ക് സ്ഥാനമില്ലെന്ന്.ഇവരൊക്കെയും വർഷങ്ങളായി iffk യിൽ എത്തുന്നവരാണ് എന്നുള്ളതും ഏറെ പ്രത്യകതയുള്ളതാണ്.

ചിലർ അഭിപ്രായപ്പെടുന്നത് ചലച്ചിത്ര മേള അവർക്ക് ഒരുപാട് സൗഹൃദങ്ങൾ സമ്മാനിച്ചു എന്നതാണ്. ബന്ധങ്ങൾ പുതുക്കാനും പുതിയവ മിനുക്കിയെടുക്കാനും ഇതിലും നല്ലൊരു വേദി വേറെയില്ലന്നാണ് ചിലരുടെ പക്ഷം.അഭിനയ മോഹവുമായി നടക്കുന്നത്കൊണ്ട് പലർക്കും അത് വലിയ ഗുണകരവുമാണ്.ഒപ്പം സിനിമ സ്വപ്നം കാണുന്നവർക്കു ചലച്ചിത്രലോകത്തുള്ളവരുമയുള്ള സൗഹൃദങ്ങൾ അവരുടെ സ്വപനം എത്തിപ്പിടിക്കാൻ ഒരു അവസരമാണ് നൽകുന്നത്.പലർക്കും മേള ഒരു വികാരമാണ്. സിനിമ എന്ന വികാരം.

about iffk

Vyshnavi Raj Raj :