ഐ എഫ് എഫ് കെക്ക് നാളെ തുടക്കം; പ്രവേശനം ഇങ്ങനെ…

25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി പത്ത് ബുധനാഴ്ച ആരംഭിക്കും. തിരുവനന്തപുരത്തെ ആറു തിയറ്ററുകളിലായി നടക്കുന്ന മേളയില്‍ 2500 പ്രതിനിധികള്‍ക്കാണ് പ്രവേശനാനുമതി. പ്രദര്‍ശന സമയത്ത് ഒന്നിടവിട്ട സീറ്റുകളിലായാണ് ഇരിക്കേണ്ടത്.പാസ് വിതരണത്തിനായി ടാഗോര്‍ തിയറ്ററില്‍ ഏഴ് കൗണ്ടറുകള്‍ ഒരിക്കിയിട്ടുണ്ട്.

പാസ് വിതരണം രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ഏഴു വരെയാണ്.ഫെസ്റ്റിവല്‍ ബുക്ക്, പാസ്, മാസ്‌ക് എന്നിവ അടങ്ങിയ കിറ്റുകള്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് വിതരണം ചെയ്യുക. റിസര്‍വ്വ് ചെയ്യുന്നവര്‍ക്ക് സീറ്റ് നമ്പര്‍ അടക്കം ലഭിക്കുന്നതാണ്. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂറ് മുമ്പ് റിസര്‍വേഷന്‍ ആരംഭിക്കും. പ്രവേശനത്തിന് മുമ്പ് തെര്‍മ്മല്‍ സ്‌കാനിങ് നിര്‍ബന്ധമായും ഉണ്ടായിരിക്കുന്നതാണ്.

about iffk

Revathy Revathy :