സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ‌ഹരികൃഷ്ണന്റെ വിവാഹം കഴിഞ്ഞു!

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ച‌ ഹരികൃഷ്ണന്റെ വിവാഹം കഴിഞ്ഞു. എറണാകുളം ആലപുരം, ഒ.കെ.ശശീന്ദ്രന്റെയും, ഷൈല മണിയുടെയും മകനായ ഹരികൃഷ്ണന്‍, ഉഴവൂര്‍ രാമനിവാസ് വീട്ടില്‍ പരേതനായ ജയചന്ദ്രന്റേയും, സുമ ജയചന്ദ്രന്റേയും മകള്‍ ആര്‍ദ്ര ചന്ദ്രനെയാണ് ഉഴവൂര്‍ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിച്ചത്. പത്ത് വര്‍ഷമായി ഹരികൃഷ്ണനും, ആര്‍ദ്രചന്ദ്രനും തമ്മില്‍ പ്രണയത്തിലായിരുന്നു. എം.എസ്.സി.വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍, റെയില്‍വേ മെയില്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ്. പഠന കാലത്താണ് ഇവര്‍ പ്രണയത്തിലായത്.

സണ്‍ഡേ ഹോളിഡേയിലെ നെഗറ്റീവ് കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ചതോടെ സ്റ്റാറായി മാറിയ ഹരികൃഷ്ണന്‍, ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി, അജയ് വാസുദേവിന്റെ മാസ്റ്റര്‍ പീസ്, ജിത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡി എന്ന ചിത്രത്തിലും വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.

about harikrishnan

Vyshnavi Raj Raj :