എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കള്‍ ആണ്, ക്ലിയര്‍ സ്കിന്‍ അല്ല എന്റേത്.. ആ നടി എന്നെ ഒരുപാട് പരിഹസിച്ചു!

തമിഴില്‍ ഒരു അഭിമുഖത്തിനു പോയപ്പോള്‍ അവതാരിക തന്നെ അപമാനിച്ച കാര്യവും ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സ്വാസിക .അന്ന് ഞാന്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ഒരു തമിഴ് ചാനലില്‍ ഒരു അഭിമുഖം നല്‍കി. ഷോയുടെ അവതാരിക വളരെ പ്രശസ്തയായ ഒരു കലാകാരിയായിരുന്നു , സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് സംസാരിച്ചു . എന്നാല്‍ ഷോ ടെലിവിഷനില്‍ വന്നപ്പോള്‍, സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ അവര്‍ ഉള്‍പ്പെടുത്തി, അവര്‍ ഞാനായിരുന്നു എന്നതായിരുന്നു സിനിമയുടെ ഏക പോരായ്മ.

അതായത് അവര്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്, എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കള്‍ ആണ്, ക്ലിയര്‍ സ്കിന്‍ അല്ല എന്റേത്, പ്രേക്ഷകരെ പിടിച്ചിരുത്തുവാന്‍ അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവര്‍ അന്ന് പറഞ്ഞത്, എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

ഇതുവരെ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്ലാത്ത ഒരു മുഖം എനിക്കില്ല, ഈ മുഖം മാറ്റാന്‍ എനിക്ക് കഴിയില്ല. പിന്നീട്, അതുമായി ഞാന്‍ സമരസപ്പെട്ടു, എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി. എന്നെങ്കിലും ആളുകള്‍ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാന്‍ തുടങ്ങി. ആ സമയത്താണ് ‘പ്രേമം’ എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു തന്നത്.

about swasika

Vyshnavi Raj Raj :