പൃഥ്വിരാജ് പത്മരാജനായാലോ?വേറിട്ട ചിന്ത പങ്കുവെച്ച് ഹരീഷ് പേരാടിയുടെ കുറിപ്പ്!

മലയാള സിനിമയിലെ വിഖ്യാത തിരക്കഥാകൃത്തും സംവിധായകനുമാണ് പത്മരാജന്‍.അദ്ദേഹത്തെ ഒരിക്കലും ഒരു സിനിമകൊണ്ട് തീർക്കാൻ കഴിയില്ല എന്നതാണ് സത്യം, അങ്ങനെയിരിക്കുമ്പോൾ അദ്ദേഹത്തെ കുറിച്ചൊരു സിനിമ ഒരുക്കിയാൽ,ആ വേഷം ചെയ്യാനായി ആരാകും അനുയോജ്യൻ എന്നും തന്റെ നിരീക്ഷണത്തിൽ പൃഥ്വിരാജ് ആകും കൂടുതൽ യോഗ്യൻ എന്നുമാണ് നടന്‍ ഹരീഷ് പേരടി പറയുന്നത്.തന്റെ ഫേസ്ബുക് പേജിലൂടെയാണ് താരം അഭിപ്രായം വ്യക്തമാക്കിയത്.

“പത്മരാജൻ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ മറ്റൊരു പ്രത്യകത എന്നും താരം കുറിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ മകനായ അനന്തപത്മനാഭൻ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ‘മകൻ എഴുതിയ പത്മരാജൻ’ എന്ന ഓർമക്കുറിപ്പുകൾക്ക് അനന്തനും സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥയ്ക്ക് രൂപം നൽകിയാൽ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓർക്കാനുള്ള ഒരു നല്ല സിനിമയായിരിക്കുമെന്നും ഹരീഷ് പേരാടി കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പത്മരാജന്‍ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകന്‍ അനന്തപത്മനാഭന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ മകന്‍ എഴുതിയ പത്മരാജന്‍’ എന്ന ഓര്‍മ്മ കുറിപ്പുകള്‍ക്ക് അനന്തന്‍ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നല്‍കിയാല്‍ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു…പൃഥിവിന്റെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്..മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും.ഹരീഷ് പേരാടി കുറിച്ചു.

ഹരീഷ് പേരാടിയുടെ ഫേസ്ബുക് പോസ്റ്റിനു ഒരുപാട് കമന്റുകളാണ് എത്തുന്നത്.ഒപ്പം മോഹൻലാൽ ,പൃഥ്വിരാജ് എന്നും നിരവധിയാളുകളാണ് കമന്റ് ചെയ്യുന്നത്. ഇപ്പോഴിതാ മറുപടിയുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭനും രംഗത്തെത്തിയിരിക്കുകയാണ്.

“നന്ദി ഹരീഷ്. പക്ഷേ അത്തരമൊരു ബയോപിക്കിന്റെ ചിന്ത ആ കുറിപ്പുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു. ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ പേര് പറയുന്നില്ല ഇപ്പോൾ, അച്ഛനെ നന്നായി അറിയുന്നവർ. അമ്മയുടെ ഓർമ്മക്കുറിപ്പുകളാണ് അവർ അവലംബമാക്കുന്നത്. ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ Inspired from His life and Times എന്നു കൊടുത്താൽ മതി എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ. പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ൽ തന്നെ അതുണ്ടെന്നാണ് പറഞ്ഞത് (അച്ഛന്റെ 75 ആം പിറന്നാൾ ആണല്ലോ വരും വർഷം). ശരിയാണ് ഹരീഷ് പറഞ്ഞത് , ചിത്രത്തിൽ രാജുവിന് അച്ഛന്റെ ഛായ ഉണ്ട്,” അനന്തപത്മനാഭൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

about hareesh peradi

Noora T Noora T :