കുമ്ബളങ്ങി നൈറ്റ്‌സിലെ നടി ഗ്രേസ് ആന്റണി സംവിധായികയാകുന്നു!

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ കുമ്ബളങ്ങി നൈറ്റ്‌സിലെ നടി ഗ്രേസ് ആന്റണി സംവിധായികയാകുന്നു. ക്‌നോളജ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രമാണ് ഗ്രേസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ചിത്രത്തിന്റെ തിരക്കഥയും ഗ്രേസ് തന്നെയാണ് നിര്‍വഹിച്ചത്. ​ഗ്രേസിനൊപ്പം നടി നിരഞ്ജന അനൂപും ക്‌നോളജില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രേസും എബി ടോം സിറിയകും ചേര്‍ന്നാണ് നിര്‍മ്മാണം. നസ്രിയ, ഇന്ദ്രജിത്ത്, റോഷന്‍ ആന്‍ഡ്രൂസ്, തുടങ്ങി നിരവധി പേരാണ് പോസ്റ്റര്‍ പങ്കുവച്ചത്.

ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ല്‍ അഭിനയിച്ച ​ഗ്രേസ് ചിത്രത്തിലെ റാഗിങ് രം​ഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി…’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായി‌രുന്നു.

about grace antony

Vyshnavi Raj Raj :