അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഭക്ഷണം പാകം ചെയ്ത് ഷാഹിദ് കപൂർ

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഭക്ഷണം പാകം ചെയ്ത് ഷാഹിദ് കപൂർ. ഭാര്യ മിറയാണ് ഭക്ഷണം പാകം ചെയ്ത വിവരം ചിത്രം സഹിതം പങ്കുവെച്ചത്. കഴിച്ചതില്‍ വച്ചേറ്റവും രുചികരമായ പാസ്തയാണിത് എന്നും മിറ കുറിച്ചു. ഗ്രീന്‍പീസും സോസും ചേര്‍ത്ത പാസ്തയുടെ ചിത്രമാണ് മിറ പോസ്റ്റ് ചെയ്തത്.

2015ലാണ് മിറയും ഷാഹിദും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും മിഷ, സെയ്ന്‍ എന്നീ രണ്ട് മക്കളുമുണ്ട്. ലോക്ഡൗണില്‍ ഇരുവരും മുംബൈയിലെ വസിതിയിലാണ് ഇപ്പോള്‍.ദീപിക പദുക്കോണ്‍, രണ്‍ബീര്‍, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിങ്ങനെ പലരുടെയും പാചക പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുല്‍ഖര്‍ സല്‍മാനും കുക്കിങ് പരീക്ഷണങ്ങളുമായി എത്തിയിരുന്നു.

Noora T Noora T :