ഗൗതം വാസുദേവ് ചിത്രം ഒരുങ്ങുന്നു;മോഹൻലാലോ രജനികാന്തോ എന്ന കൺഫ്യൂഷനിൽ ആരാധകർ!

തമിഴ് സംവിധായകരിൽ പ്രമുഖനാണ് ഗൗതം വാസുദേവ് മേനോന്.മോഹൻലാലിനെ വെച്ച് ഗൗതം ഒരു പുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്തകൾ വളരെ പുറത്തുവന്നിരുന്നു.ധ്രുവ നചത്രം തീർത്തതിന് ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് അല്ലെങ്കിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ ആണ് ഗൗതം വാസുദേവ് മേനോൻ പ്ലാൻ ചെയ്യുന്നത് എന്നാണ്.എന്നാൽ മോഹൻലാൽ ഇപ്പോൾ തിരക്കിലായതുകൊണ്ട് തന്നെ പുതിയ ചിത്രം 2021 ഇൽ മാത്രമേ സംഭവിക്കാൻ സാധ്യത ഉള്ളു.

പ്രശസ്ത തമിഴ് ട്രേഡ് അനലിസ്റ് ആയ രമേശ് ബാല ആണ് ഈ വാർത്ത ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കുറെ വർഷങ്ങൾക്കു മുൻപ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഗൗതം വാസുദേവ് മേനോൻ പ്ലാൻ ചെയ്തു എങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു. ഒരു മോഹൻലാൽ ആരാധകൻ കൂടിയായ ഗൗതം വാസുദേവ് മേനോൻ മോഹൻലാലിനൊപ്പം ഒരു ചിത്രം എന്നത് ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന സംവിധായകൻ കൂടിയാണ്.

അത് കൂടാതെ ആദിത്യ വർമയിലൂടെ അരങ്ങേറ്റം കുറിച്ച വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനെ നായകനാക്കിയും ഒരു ചിത്രമൊരുക്കാൻ ഗൗതം വാസുദേവ് മേനോന് പ്ലാൻ ഉണ്ട്. സൂപ്പർ സ്റ്റാർ രജനികാന്ത് അടുത്തതായി ചെയ്യാൻ പോകുന്നത് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

about gautham vasudev menon new movie

Vyshnavi Raj Raj :