ഗന്ധർവ്വൻ പാടി തുടങ്ങുന്നു;മമ്മുട്ടിയുടെ ‘ഉന്ത് പാട്ട്’ ഇന്നെത്തും!

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗാന ഗന്ധർവ്വൻ .പഞ്ചവര്ണ തത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

ചിത്രം റീലിസിനു ഒരുങ്ങിക്കൊണ്ടരിക്കുകയാണ്.ഇപ്പോഴതാ ചിത്രത്തിലെ ‘ഉന്ത് പാട്ട് ‘ എന്ന ഗാനം ഇന്ന് റീലിസിനൊരുങ്ങുകയാണ്.ഇന്ന് 6 മണിക്ക് മമ്മുക്കയുടെ ഒഫീഷ്യൽ പേജിലൂടെ ഗാനഗന്ധവനിലെ ഉന്ത് പാട്ട് പ്രേക്ഷകർക്കു മുന്നിൽ എത്തു.ഗന്ധർവ്വൻ പാടി തുടങ്ങുന്നു മമ്മുട്ടിയുടെ ‘ഉന്ത് പാട്ട്’ ഇന്നെത്തും.

മലയാളികൾ ഒന്നടങ്കം മമ്മൂട്ടിയുടെ സിനിമക്കായ് കാത്തിയിരിക്കുകയാണ്. കാത്തിരിപ്പിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് , ഒരുപാട് പ്രതീക്ഷകൾ ഉണ്ട് . അതിലേറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടിയും രമേശ് പിഷാരടിയും ഒന്നിക്കുന്നു എന്നതാണ്. മമ്മൂട്ടി എന്ന മഹാ നടന്റെ ജൈത്ര യാത്ര മലയാളികൾക്ക് കാണാപ്പാഠമാണ് . എന്നാൽ മലയാളികളുടെ പ്രിയ കലാകാരൻ രമേശ് പിഷാരടിയുടെ ജീവിതയാത്ര തന്റെ രണ്ടാം സിനിമയിൽ , സംവിധാനം ചെയ്‌യുന്ന രണ്ടാം സിനിമയിൽ എത്തി നിൽകുമ്പോൾ കൂടുതൽ അഭിമാനമാണ് .

സെപ്തംബർ 27 നു റിലീസ് ചെയ്യാനൊരുങ്ങുകയാണ് രമേശ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധർവ്വൻ . കലാസദൻ ഉല്ലാസ് ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സംവിധായകൻ രമേശ് പിഷാരടിയും , ഗാനഗന്ധർവൻ ടീമും ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കാറുണ്ട്.

ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന മമ്മൂട്ടി സിനിമയിൽ അത്ര ഫ്രീക്കൻ ഒന്നുമല്ല . ഒരു സാദാരണ പാട്ടുകാരനാണ് . നാടാണ് പാട്ട് കലാകാരന്റെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്.

രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന  ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

about ganagantharvan movie new song release

Sruthi S :