നിങ്ങൾ കാണുന്നത് മെഗാസ്റ്റാറിനെ ആയിരിക്കില്ല;ഗാനഗന്ധർവ്വൻ കണ്ടിറങ്ങിയ ശേഷം പിഷാരടി പറഞ്ഞതിങ്ങനെ!

മികച്ച കയ്യടികളോടെ ഗാനഗന്ധർവൻ തിയേറ്ററുകളിൽ സജീവമായിരിക്കുകയാണ് . രമേശ് പിഷാരടിയുടെ രണ്ടാം വരവ് ഗംഭീരമായെന്ന അഭിപ്രായമാണ് എങ്ങും. ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനഗന്ധർവനായി . രമേശ് പിഷാരടി – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടി ആയതുകൊണ്ട് ആളുകൾക്ക് കൂടുതൽ പ്രതീക്ഷയുമായിരുന്നു . ഇപ്പോൾ ചിത്രം തിയേറ്ററിൽ എത്തിയതിനു പിന്നാലെ ആദ്യ പ്രത്കരണങ്ങൾ പുറത്തു വരികയാണ്. പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് ആളുകൾ പറയുന്നത്. ആദ്യ പകുതിയേ വിലയിരുത്തിയാണ് ആളുകളുടെ പ്രതികരണം.

പാട്ടു തന്നെയാണ് സിനിമയുടെ തുടക്കവും .പിടിച്ചിരുത്തുന്ന ഒരു സസ്പെൻസോടെയാണ് ചിത്രത്തിന്‍റെ തുടക്കം. അചിരിയും ഉദ്വേഗവും നിറച്ച് പിരിമുറുക്കത്തോടെയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. ചിത്രത്തിൽ ഗാനമേളകളിലെ ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി വേഷമിടുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനം കേന്ദ്രം മികച്ച പ്രേക്ഷക അഭിപ്രായത്തോടെ ഇന്നലെ മുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് വിവിധ മേഖലയിൽ നിന്ന് ചിത്രത്തേക്കുറിച്ച് ലഭിക്കുന്നത്.

മുമ്പത്തെ ചിത്രത്തേക്കാളും വളരെ ഏറെ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം ജൈത്രയാത്ര തുടരുന്നത്. മമ്മൂട്ടിയുടെ മുഴുനീള ഫാമിലി എന്റർടൈൻമെന്റായി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്ന ഗാനഗന്ധർവ്വൻ ഒരു വലിയ വിജയം കൈവരിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. സാമൂഹ്യ പ്രസക്തിയുള്ള മികച്ചൊരു സന്ദേശം ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നതിൽ രമേശ് പിഷാരടി എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഹരി പി നായരും രമേശ് പിഷാരടിയും ചേർന്ന് എഴുതിയ തിരക്കഥ മികച്ച മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായ പഞ്ചവർണ്ണ തത്ത എന്ന ഈ ചിത്രത്തിലും പ്രേക്ഷകർക്ക് നർമ്മത്തിന് അപ്പുറം ചില ജീവിത യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവനും പ്രേക്ഷകർക്ക് മികച്ച ഒരു സിനിമ അനുഭവം തന്നെ സമ്മാനിക്കുന്നു. ചിത്രം കണ്ടിറങ്ങിയ രമേശ് പിഷാരടി മാധ്യമങ്ങളോട് തന്റെ സിനിമ അനുഭവം പങ്കുവെച്ചു.

പിഷാരടി സന്തോഷത്തിലാണ് , തന്റെ രണ്ടാമത്തെ ചിത്രവും സൂപ്പർ ഹിറ്റ്.മെഗാസ്റ്റാർ എന്നതിനു പകരം മമ്മൂക്കയ്ക്ക് മെഗാ ആക്ടർ എന്നാണ് രമേശ് പിഷാരടി മമ്മൂട്ടിക്ക് തലക്കെട്ടായി ചിത്രത്തിൽ കൊടുത്തത്. ഗാന ഗന്ധർവൻ എന്ന ചിത്രത്തിൽ നിങ്ങൾക്ക് മമ്മൂട്ടിയെ കാണാൻ കഴിയില്ല പകരം ഉല്ലാസിനെ ആയിരിക്കും കാണാൻ സാധിക്കുക എന്ന് പിഷാരടി തുറന്നു പറഞ്ഞു.മമ്മൂട്ടി എന്ന നടന്റെ വാണിജ്യപരമായ സാധ്യതകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്റ്റാർട്ട് തെ ഒരിക്കലും ഞാൻ ഉപയോഗിച്ചിട്ടില്ല എന്ന് രമേശ് പിഷാരടി പറഞ്ഞു.

ആക്ഷൻ രംഗങ്ങളോ മാസ് ഡയലോഗുകൾ ഓ ഇല്ലാത്ത ഒരു സാധാരണക്കാരനെ തൃപ്തി പെടുത്തുന്ന ഒരു മമ്മൂട്ടി ചിത്രമായിരിക്കും ഗാനഗന്ധർവ്വൻ അദ്ദേഹം പറഞ്ഞു.പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഇന്നസെൻ്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

about gana gandharvan movie

Sruthi S :