ഹരികൃഷ്ണന്‍സിൽ മൂന്ന് ക്ലൈമാക്സ്;കാരണം വ്യക്തമാക്കി ഫാസിൽ!

മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത സംവിധായകരിൽ ഒരാളാണ് ഫാസില്‍.അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ തന്നെ ഒഴിച്ചുകൂടാനാകാത്ത ചിത്രങ്ങളിൽ ഒന്നാരുന്നു 1998 ല്‍ തിയേറ്ററുകളിലെത്തിയ ഹരികൃഷ്ണന്‍സ്.ഇപ്പോഴിതാ മോഹന്‍ലാലും , മമ്മൂട്ടിയും തകർത്തഭിനയിച്ച ചിത്രത്തിന് വേണ്ടി മൂന്ന് ക്ളൈമാക്സുകള്‍ ഒരുക്കിയ സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം.

മോഹന്‍ലാലും മമ്മൂട്ടിയും തുല്യരായി നില്‍ക്കുന്ന സമയത്തു അവരെ ഒരുമിപ്പിച്ചു സിനിമയെടുക്കണം എന്ന ആഗ്രഹത്താല്‍, അവരോടു വളരെ സൗഹൃദം പുലര്‍ത്തുന്ന ആളെന്ന നിലയിലാണ് ഹരികൃഷ്ണന്‍സ് ഒരുക്കിയത്.. എന്നാല്‍ അത്തരമൊരു സിനിമയെടുക്കുമ്പോള്‍ അവരില്‍ ഒരാളെ താന്‍ കൂടുതലായി പരിഗണിച്ചു എന്നൊരു ആക്ഷേപം ഉണ്ടാകാതെയിരിക്കണം എന്നുള്ളതായിരുന്നു പ്രധാന പ്രശ്‌നം ജൂഹി ചൗള ചെയ്ത നായികാ കഥാപാത്രത്തെ അതിലെ ഏതു നായകന് കിട്ടണം.

മോഹന്‍ലാല്‍, മമ്മൂട്ടീ എന്നിവരുടെ ആരാധകരെ നിരാശരാക്കുന്ന തരത്തില്‍ അതൊരുക്കാന്‍ സാധിക്കില്ലായിരുന്നു അപ്പോള്‍ തോന്നിയ ഒരു കൗതുകവും കുസൃതിയും ആയിരുന്നു രണ്ടു പേര്‍ക്കും കിട്ടുന്നതും ആര്‍ക്കും കിട്ടുന്നത് കാണിക്കാത്തതുമായ ക്ലൈമാക്‌സുകള്‍ ഒരുക്കിയതെന്നു ഫാസില്‍ വെളിപ്പെടുത്തുന്നു. മൊത്തം മുപ്പത്തിരണ്ട് പ്രിന്റ് ഉള്ളത് കൊണ്ട് പതിനാറു പ്രിന്റില്‍ മോഹന്‍ലാലിന് കിട്ടുന്നതായും പതിനാറു പ്രിന്റില്‍ മമ്മൂട്ടിക്ക് കിട്ടുന്നതായും വെച്ചാണ് റിലീസ് ചെയ്തത് എന്നും അതൊരു കൗതുകം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

about fazil movie harikrishnans

Vyshnavi Raj Raj :