ഒ.കെ കണ്മണി മലയാളത്തിൽ ആര് ചെയ്താൽ നന്നാകും;ദുൽഖറിന്റെ മറുപടി!

മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ സ്വന്തം അഭിനയ മികവുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങുതകർക്കുന്ന താരമാണ് ദുൽഖർ സൽമാൻ.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടുമിക്ക ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു.സെക്കന്റ് ഷോ എന്ന ചിത്രത്തിലായിരുന്നു ദുൽഖർ ആദ്യം അഭിനയിച്ചത്.പിന്നീട് ഉസ്താത് ഹോട്ടലിലും ബാംഗ്ളൂർ ഡേയ്സിലുമൊക്കെയായി തന്റെ കഴിവ് തെളിയിച്ചു.

വളരെ ചുരുങ്ങിയ കാലംകൊണ്ട് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് വരെ കരസ്ഥമാക്കി. ഏതൊരു നടന്റെയും സ്വപനം ആയിരിക്കും മണി രത്‌നം സിനിമയിൽ അഭിനയിക്കുക എന്നത്‌, 2015 ൽ ദുൽഖറിനെ നായകനാക്കി മണി രത്‌നം ഒ.കെ കണ്മണി എന്ന ചിത്രം അണിയിച്ചൊരുക്കുകയുണ്ടായി. ബിഹൈൻഡ് വുഡ്സിന്റെ ഒരു അഭിമുഖത്തിൽ ദുൽഖർ അടുത്തിടെ ഒ.കെ കണ്മണിയെ കുറിച്ചു പരാമർശിക്കുകയുണ്ടായി. ഒ.കെ കണ്മണി മലയാളത്തിൽ ആര് ചെയ്താൽ നന്നായിരിക്കും എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ദുൽഖർ സൽമാൻ നൽകിയത്.

മലയാളത്തിൽ ഒ.കെ കണ്മണി ചെയ്യുകയാണെങ്കിൽ ഫഹദ്- നസ്രിയ ജോടി ആയിരിക്കും കൂടുതൽ നന്നായിരിക്കുക എന്ന് ദുൽഖർ അഭിമുഖത്തിൽ വ്യക്തമാക്കി. നസ്രിയ കുറച്ചും കൂടി ക്യുട്ട് ആണെന്നും സിനിമയിലെ കഥാപാത്രം അൽപം കൂടി ബോൾഡ് ആണെങ്കിലും നസ്രിയ- ഫഹദ് തന്നെയായിക്കും മികച്ചു നിൽക്കുക എന്ന് താരം കൂട്ടിച്ചേർത്തു. തമിഴിൽ ഒ.കെ കണ്മണി ആര് ചെയ്താൽ ആയിരിക്കും നന്നാവുക എന്ന ചോദ്യത്തിനും ദുൽഖർ ഒരു മറുപടി നൽകിയിരിക്കുകയാണ്. ധനുഷ്- ശ്രുതി ഹാസൻ ജോഡി ആയിരിക്കും ആദിത്യ- താര എന്നീ കഥാപാത്രങ്ങൾ മികച്ചതാക്കുക എന്ന് ദുൽഖർ വ്യക്തമാക്കി.

about dulquer salmman

Vyshnavi Raj Raj :