ബേബി ഡോൾ ഗായികയ്ക്ക് കൊറോണ

കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇന്ന് ലോകം മുഴുവൻ. ദിനം പ്രതി കൊറോണ ബാധിച്ചവരുടെ എണ്ണം കൂടിവരുകയാണ്. ഇപ്പോൾ ഇതാ ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം ലണ്ടനിൽ നിന്ന് ലഖ്നൗവിൽ തിരിച്ചെത്തിയതിന് ശേഷമാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചത്. ഉത്തർപ്രദേശിൽ ഇന്ന് കോവിഡ് 19 നാല് പേർക്കാണ് സ്ഥിതീകരിച്ചത്. അതിലൊരാളാണ് ലഖ്നൗ സ്വദേശിയായ കനിക കപൂർ

മാർച്ച് 15നാണ് ഗായിക ലണ്ടനിൽ നിന്ന് ലഖ്നൗവിൽ തിരിച്ചെത്തിയത്. ലണ്ടനിൽ നിന്നെത്തിയ ഗായിക കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടിയും സംഘടിപ്പിച്ചിന്നു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്

ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ തന്റെ രോഗവിവരം കനിക ആരാധകരുമായി പങ്കുവച്ചു. “കഴിഞ്ഞ നാലു ദിവസമായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. പരിശോധനയിൽ അത് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാനും എന്റെ കുടുംബവും ഇപ്പോൾ പൂർണമായും സമ്പർക്ക വിലക്കിലാണ്. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമായിരിക്കും തുടർന്നുള്ള നടപടികൾ. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി അടുത്തിടപെഴകിയവരുെട പട്ടികയും റൂട്ട് മാപ്പും വൈകാതെ പ്രസിദ്ധീകരിക്കും,” കനിക കപൂർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സണ്ണി ലിയോൺ അഭിനയിച്ച രാഗിണി എംഎംഎസ് 2ലെ ‘ബേബി ഡോൾ’ എന്ന ഗാനത്തിലൂടെയാണ് കനിക പ്രശസ്തയായത്.

kanika kapoor

Noora T Noora T :