ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്നു;ആവേശത്തിൽ ആരാധകർ!

മലയാള സിനിമയുടെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ.താരത്തിന് ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റേതായ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഇപ്പോൾ ബോളിവുഡിൽ തിളങ്ങി നിൽക്കുകയാണ് താരം.താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും അറിയാൻ ആരുടെ ഇപ്പോഴും ആഗ്രഹിക്കുന്നതാണ്. ദുൽഖർ സൽമാൻ ഇപ്പോഴിതാ ആദ്യമായി പോലീസ് വേഷത്തിൽ എത്തുകയാണെന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. കരിയറിലെ ആദ്യത്തെ പോലീസ് വേഷം ചെയ്യാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ബോളിവുഡ് പ്രോജക്ടുകള്‍ക്കെല്ലാം താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് മലയാളത്തിലേക്ക് തിരിച്ചെത്താന്‍ താരം ഒരുങ്ങുന്നത്. ബോബി-സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം റോഷന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിനായി കട്ടവെയ്റ്റിംഗിലാണ് ഇപ്പോള്‍ ആരാധകര്‍.

ഇപ്പോൾ മലയാള സിനിമയുടെ അഭിമാനമായിക്കൊണ്ടിരിക്കുകയാണ് ദുൽഖർ സൽമാൻ.മലയാളത്തിൽ നിന്നും ബോളിവുഡിൽ തിളങ്ങി നിൽക്കുകയാണ്. സോനം കപൂര്‍ നായികയായ സോയ ഫാക്ടറാണ് അവസാനമായി റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം. തീയ്യേറ്ററില്‍ സമ്മിശ്രപ്രതികരണമാണെങ്കിലും ദുല്‍ഖറിന്റെ അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പാണ് അടുത്ത ദുല്‍ഖര്‍ ചിത്രം. കൊടും ക്രിമിനലായ സുകുമാരകുറുപ്പായി ദുല്‍ഖര്‍ വേഷമിടും. ഇതിന് പിന്നാലെയാണ് നേരെ വിപരീതമായ റോഷന്‍ ആന്‍ഡ്രൂസിന്റെ പോലീസ് ചിത്രം എത്തുന്നത്.

റോഷന്‍ സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ മുംബൈ പോലീസ് മലയാളസിനിമയിലെ ഒരു പാത്‌ബ്രേക്കിംഗ് ചിത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഏതായാലും ദുല്‍ഖര്‍ ചിത്രവും മോശമാകില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

about dulquer salmaan

Sruthi S :