സിനിമാജീവിതത്തിലെ വേദനകളെക്കുറിച്ച് പ്രിയദർശൻ.

മലയാളികളുടെ സ്വന്തം സംവിധായകന്‍മാരിലൊരാളാണ് പ്രിയദര്‍ശന്‍. പ്രേക്ഷക മനസ്സില്‍ ഇന്നും നിലനില്‍ക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. നായകന്‍ മാത്രമല്ല അഭിനയിക്കുന്ന താരങ്ങളെല്ലാം മികച്ച പ്രകടനങ്ങളുമായാണ് എത്താറുള്ളത്. പ്രിയദര്‍ശന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങളായി മാറിയ താരങ്ങളുമേറെയാണ്. അവരുടെ അഭാവം തന്നെ വലിയ രീതിയില്‍ ബാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴിതാ കുതിരവട്ടം പപ്പുവിനേയും ജഗതി ശ്രീകുമാറിനേയും കുറിച്ച് വാചാലനായിരുന്നു അദ്ദേഹം.

ശരിക്കും പറഞ്ഞാൽ ഞാൻ എന്റെ സിനിമയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന രണ്ടു പേരാണ് ജഗതി ശ്രീകുമാറും കുതിരവട്ടം പപ്പുവും. അവര്‍ എന്‍റെ സിനിമയ്ക്ക് ഉണ്ടാക്കി തന്ന റിസൾട്ട് വളരെ വലുതാണ്. താമരശ്ശേരിയായാലും, ടാസ്‌കി വിളിയായാലും പപ്പു ചേട്ടൻ മറുഭാഗത്തുനിന്നത് കൊണ്ടാണ് എനിക്ക് അങ്ങനെയുള്ള ഡയലോഗ് എഴുതാൻ കഴിഞ്ഞത്. കിലുക്കത്തിലായാലും, താളവട്ടത്തിലായാലും ജഗതി ശ്രീകുമാർ ഉള്ളത് കൊണ്ടാണ് അദ്ദേഹം ചെയ്യുന്ന കോമഡിയൊക്കെ ആ നിലയിൽ ചിന്തിക്കാൻ കഴിഞ്ഞത്. ഒരു കൊമേഡിയൻ ആയിട്ടുള്ള ആക്ടർ ആണ് ജഗതി എന്ന് പറയാനേ ഞാൻ ഇഷ്ടപ്പെടുന്നില്ല. ജഗതി ഒരു മഹാ നടൻ തന്നെയാണെന്നുമായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

ഈ രണ്ടു പേർ എന്റെ സിനിമയിലെ രണ്ടു പില്ലേഴ്സ് ആയിരുന്നു. ഇവർ പോയതോടെ ഒരു സീൻ എഴുതുമ്പോൾ ചിലപ്പോൾ എന്റെ മനസ്സിൽ ഒരു മുഖം വരുന്നില്ല. അത് കൊണ്ടാണ് ഈ രണ്ടുപേരും എന്റെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. ജഗതി ശ്രീകുമാറിന്‍റെ തിരിച്ചുവരവിനായി സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിപ്പിലാണ്. സെറ്റിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന് അപകടം സംഭവിച്ചത്. ചികിത്സയില്‍ കഴിഞ്ഞ് വരികയാണ് അദ്ദേഹം. താരങ്ങളെല്ലാം ഇടയ്ക്ക് അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. ഇടയ്ക്ക് പരസ്യ ചിത്രത്തില്‍ മുഖം കാണിച്ചിരുന്നു താരം. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.

about director priyadarshan

Revathy Revathy :