നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ലെന്ന് ഹൈക്കോടതി!

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ലെന്ന് ഹൈക്കോടതി.കേസില്‍ എറണാകുളം അഡീ. സ്പെഷ്യല്‍ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറി എന്നതടക്കം നിരവധി ​ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം, തുടര്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നില്ല എന്നീ കാര്യങ്ങളും സര്‍ക്കാരും നടിയും വ്യക്തമാക്കിയിരുന്നു. വിധി പറയുന്ന ദിവസം വരെ വിചാരണയ്ക്കുളള സ്റ്റേയും ഹൈക്കോടതി നീട്ടിയിരുന്നു.വിചാരണയ്ക്കുളള സ്റ്റേയും അതുവരെ തുടരും. കോടതി പ്രതിക്ക് അനുകൂലമാണെന്ന സംശയമാണോ ഉന്നയിക്കുന്നതെന്നും ഈഗോ ഉണ്ടാകുമ്ബോള്‍ തിരിച്ചടി നേരിടുന്നത് നീതിക്കാണെന്നും വാദം കേള്‍ക്കവെ ജസ്റ്റിസ് വി.ജി അരുണ്‍ അഭിപ്രായപ്പെട്ടിരുന്നു. കോടതിയും പ്രോസിക്യൂഷനും ഒരുമയോടെ പ്രവര്‍ത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

വിചാരണകോടതിയില്‍ നിന്നും മോശം അനുഭവമുണ്ടായതായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കോടതിയില്‍ അഭിഭാഷകര്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി അത് തടഞ്ഞില്ല. വനിതാ ജഡ്‌ജിയായിട്ടു പോലും അവസ്ഥ മനസിലാക്കിയില്ല. വിചാരണക്കോടതിയില്‍ നിരവധി അഭിഭാഷകരുടെ മുന്നില്‍ വെച്ചാണ് സ്വഭാവ ശുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. പലപ്പോഴും കോടതിയ്ക്ക് മുന്‍പില്‍ കരഞ്ഞു പോയ സാഹചര്യമുണ്ടായി. വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണക്കോടതി ലംഘിച്ചു. വിചാരണ കോടതിയിലുളള വിശ്വാസം നഷ്ടമായി, കോടതിയില്‍ നിന്നും മാനസിക പീഡനം നേരിട്ടെന്നും ഒരു തരത്തിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിലാണ് വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതെന്നും നടി വ്യക്തമാക്കിയിരുന്നു.

about dileep case

Vyshnavi Raj Raj :