ഒരിടവേളക്ക് ശേഷം ധമാക്കയിലൂടെ മുകേഷ് ഉർവ്വശി കൂട്ടുകെട്ട് എത്തുന്നു!

മലയാളത്തിൽ നല്ല കിടിലൻ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ഒമർ ലുലു.താരത്തിൻറെ ചിത്രങ്ങൾക്കെല്ലാം തന്നെ ഇന്നും പ്രേക്ഷകർ ഏറെ ആകാംക്ഷയാണ് നൽകുന്നത്.വളരെ ഏറെ ചിത്രത്തിന് ആകാംക്ഷയുണ്ടാക്കാൻ കാരണം ചിത്രത്തിലെ താരനിര തന്നേയാണ്.മലയാളത്തിൻറെ സ്വന്തം താരങ്ങൾ അണിനിരക്കുമ്പോൾ ഏവർക്കും പ്രതീക്ഷ ജനിക്കുകയാണിവിടെ.

മലയാളത്തിലെ എന്നത്തേയും പ്രിയങ്കരിയാണ് ഉർവശി.മലയാളികളെ എന്നും തന്റെ അഭിനയംകൊണ്ട് വളരെ ഏറെ അമ്പരപ്പിച്ചിട്ടുള്ള നടിയാണ്.അന്നും ഇന്നും താരത്തിന്റെ അഭിനയം ചെറുതൊന്നുമില്ല.ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം വീണ്ടും അമ്പരപ്പിക്കാൻ എത്തുകയാണ്.കൂടെ തന്നെ മലയാളികളുടെ സ്വന്തം മുകേഷും എത്തുന്നുണ്ട് രണ്ട പെരുംമലയാളികളുടെ എന്നത്തേയും ജോഡികളാണ്.ഒരുകാലത്തു ഇവർ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.ഇപ്പോൾ അതെ കൂട്ടുകെട്ട് മലയാളികളുടെ മനം കവരാനായി എത്തുകയാണ്.ചിത്രം താരങ്ങളെകൊണ്ട് കളർഫുൾ ആണ്.

നവംബർ 28 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത് . പതിവ് പോലെ ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് ഒമർ ലുലു അണിയിച്ചിരിക്കുന്നത് .അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. കൂടാതെ മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം.

about dhamakka movie

Sruthi S :