ഞങ്ങളുടെ പ്രണയം പോലും ഞാൻ വെറുത്തു തുടങ്ങി;തന്റെ വിഷാദ രോഗത്തെക്കുറിച്ച് ദീപികാ പദുകോണ്‍!

ബോളിവുഡിൽ മാത്രമല്ല വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏവർക്കും പ്രിയങ്കരിയാകുകയാണ് നടി ദീപിക പദുകോൺ.ഇപ്പോഴിതാ തനിക്കുണ്ടായ വിഷാദ രോഗത്തെക്കുറിച്ച് മനസ് തുറന്ന് എത്തിയിരിക്കുകയാണ് നടി.താരത്തിന് “ദാവോസില്‍ നടന്ന ലോക ഇക്കണോമിക് ഫോറത്തില്‍ ക്രിസ്റ്റല്‍ പുരസ്‌കാരം” സ്വീകരിച്ചതിന് പിന്നാലെയാണ് ദീപിക വിഷാദത്തെക്കുറിച്ച് സംസാരിച്ചത്.ഒപ്പം വിഷാദമുണ്ടായ സമയത്ത് തന്റെ പ്രണയം പോലും വെറുത്തതായി ദീപിക പറയുന്നു.കൂടാതെ സ്വന്തം അനുഭവത്തില്‍ നിന്നും പഠിച്ച കാര്യങ്ങളില്‍ നിന്നാണ് മറ്റുളളവര്‍ക്ക് വേണ്ടിയും പോരാടേണ്ടതുണ്ടെന്ന തീരുമാനത്തില്‍ താന്‍ എത്തിയതെന്നും നടി പറഞ്ഞു.

അതുമാത്രമല്ല അങ്ങനെ വിഷാദം ബാധിച്ച വ്യക്തിയെ മനസിലാക്കുക എന്നതാണ് എറ്റവും പ്രധാനമെന്നും നടി കൂട്ടിച്ചേർക്കുന്നു,ഒപ്പം അതാണ് രോഗത്തെ നേരിടാനുളള ആദ്യ ചുവടെന്നും, വിഷാദ രോഗവും ഉത്കണ്ഠയും മറ്റ് ഏതൊരു രോഗത്തെയും പോലെയാണെന്നും,ഒപ്പം ചികിത്സിക്കാനും ഭേദമാക്കാനും കഴിയുന്ന രോഗമാണിതെന്നും,വിഷാദം അനുഭവിക്കുന്നവരോടൊപ്പം താനുണ്ടാകുമെന്നും നടി പറയുന്നു.മറ്റൊരു കാര്യം എന്ന് പറയുന്നത് രോഗത്തെ എതിരിടാന്‍ വേണ്ടി മാത്രം ലക്ഷക്കണക്കിന് ഡോളറുകളാണ് ഓരോ വര്‍ഷവും രാജ്യങ്ങള്‍ ചെലവഴിക്കുന്നത് എന്നതാണ്. കൂടതെ ഇങ്ങനെ പോയാല്‍ വിഷാദം രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഞാന്‍ സംസാരിക്കുമ്പോള്‍ തന്നെ ലോകത്ത് എവിടെയെങ്കിലും ഒരാളെങ്കിലും വിഷാദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുണ്ടാകും, ദീപിക പറഞ്ഞു.

താരത്തിന്റെ പുതിയ ചിത്രത്തിലൂടെ താരം ഒരുപാട് കാര്യങ്ങളാണ് പറയുന്നത്, അതിനൊപ്പം തന്നെ “ലിവ് ലവ് ലൈഫ്” എന്ന സന്നദ്ധ സംഘടന രൂപീകരിച്ചതിന്റെ കാരണവും ചടങ്ങില്‍ ദീപിക വ്യക്തമാക്കിയിരുന്നു.ഏവരുടെയും വിഷാദം ഗൗരവതരമാണെന്ന് മനസിലാക്കികൊണ്ടാണ് സംഘടന രൂപികരിച്ചതെന്ന് നടി പറഞ്ഞു.കൂടാതെ ഒരു മാറ്റം വരുത്തേണ്ടത് തന്റെ ആവശ്യമാണെന്ന് തോന്നിയെന്നും ഇതിലൂടെ ഒരു ജീവിതമെങ്കിലും സംരക്ഷിക്കുക എന്ന ലക്ഷ്യമുണ്ടെന്നും നടി പറഞ്ഞു. മാത്രമല്ല സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് നടിക്ക് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.

about deepika padukone

Noora T Noora T :