നടന്‍ ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണ;പ്രചരണം സന്ത്യമോ?

ഹോളിവുഡ് നടന്‍ ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണയെന്ന് വ്യാജ പ്രചരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഹാരി പോട്ടര്‍ സീരീസുകളിലൂടെ ശ്രദ്ധേയനായ തെരത്തിന് വലിയ ആരാധക നിരയാനുളളത് അതുകൊണ്ട് തന്നെ വാർത്ത വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ബി.ബി.സി ബ്രേക്കിങ് ന്യൂസ് എന്ന പേരിലുള്ള ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രചരണം അഴിച്ചു വിട്ടത്.
ഡാനിയേല്‍ റാഡ്ക്ലിഫിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നും കൊറോണ ബാധിച്ച ആദ്യ പ്രമുഖ വ്യക്തി അദ്ദേഹമാണെന്നുമായിരുന്നു ട്വീറ്റ്. ബിബിസിയുടെ ലോഗോ കണ്ടതോടെ ഒട്ടനവധിയാളുകള്‍ ട്വീറ്റ് പങ്കുവച്ചു. സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി അദ്ദേഹത്തിന്റെ മാനേജര്‍ രംഗത്തെത്തി.ലോകമൊട്ടാകെയുള്ള ജനങ്ങള്‍ കൊറോണ ഭീതിയായി കഴിയുമ്പോള്‍ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അഴിച്ചു വിടുന്നത് മനുഷ്യ വിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

about daniel radcliffe

Vyshnavi Raj Raj :