ശില്‍പ ഷെട്ടി പത്ത് കോടിയുടെ പരസ്യ ഓഫര്‍ തള്ളി ; കാരണം ഇതാണ്!

ഒരുപാടാ ആരാധകർ ഉള്ള നടിയാണ് ശില്പ ഷെട്ടി .ബോളിവുഡിൽ തുടങ്ങി ഒട്ടേറെ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.താരത്തിന്റെ ഓരോ വിശേഷങ്ങളും താരം ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട് ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് വന്നിരിക്കുന്നത് .

സോഷ്യൽ മീഡിയയൂടെ ഇന്നും സജീവമായിരിക്കുന്നത് കൊണ്ടു തന്നെ ആരാധകർക്ക് പ്രിയങ്കരിമായ താരമാണ് ശിൽപ്പ ഷെട്ടി. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും നിലപാടുകൾ കൊണ്ടും ഫിറ്റ്നസ് കൊണ്ടും താരം കെെയ്യടി മേടിക്കാറുണ്ട്. അങ്ങിനെയുള്ള താരത്തിന്റെ ഒരു തീരുമാനമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ശരീരം മെലിയുന്നതിനുള്ള ആയുർവേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പൻ ഓഫറാണ് ശിൽപ്പ തള്ളിക്കളഞ്ഞിരിക്കുന്നത്.

മിഡ് ഡേയാണ് ഈ വാർത്ത പുറത്ത് കൊണ്ടുവന്നത്.ഫിറ്റ്‌നസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ മറ്റേത് താരങ്ങളേക്കാളും മുന്‍പന്തിയിലാണ് ശില്‍പ എന്നും. എന്നാല്‍, ആരോഗ്യ സംരക്ഷണത്തിനും ശരീരസൗന്ദര്യ സംരക്ഷണത്തിനും കുറുക്കുവഴികളൊന്നും തന്നെയില്ലെന്നും വിശ്വസിക്കുന്ന ആളാണ് ശില്‍പ. ഇതിനുള്ള ഏറ്റവും വലിയൊരു തെളിവാണ് ഇയ്യിടെ മിഡ് ഡെ പുറത്തുവിട്ട വാര്‍ത്ത.

മിഡ് ഡേയുടെ വാര്‍ത്ത അനുസരിച്ച് ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പന്‍ ഓഫര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് ശില്‍പ. പത്ത് കോടിയുടെ പ്രതിഫലമാണ് ശില്‍പ വേണ്ടെന്നുവച്ചത്. ഈ ഓഫര്‍ തള്ളിക്കളഞ്ഞതിന് കാരണമായി ശില്‍പ പറഞ്ഞ കാര്യമാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.

ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല. മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിതചര്യ ചെറുതായി ഒന്ന് പരിഷ്‌കരികരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും-യോഗയുടെ ശക്തരായ പ്രയോക്താക്കളില്‍ ഒരാള്‍ കൂടിയായ ശില്‍പ റഞ്ഞു.സ്വന്തമായി ഒരു ഫിറ്റ്‌നസ് ആപ്പും ആരോഗ്യപാചകത്തിനായി ഇന്‍സ്റ്റഗ്രാമില്‍ മുടങ്ങാതെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന താരമാണ് ശില്‍പ.

about Bollywood Actress Shilpa Shetty

Sruthi S :