നട്ടെൽ അലിഞ്ഞ് പോകുന്ന അപൂർവ്വ ക്യാൻസർ, ബിഗ് ബോസ് 3 യിലെ താരം മനസ്സ് തുറക്കുന്നു

ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിനു തുടക്കമായിരിക്കുകയാണ്. പേര് കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ബിഗ് ബോസ് സീസൺ 3 മത്സരാർഥിയാണ് ഡിംപൽ ഭാൽ. ക്യാൻസറിനോടുള്ള പോരാട്ടമായിരുന്നു ഡിംപലിന്റെ ജീവിതം. ഇപ്പോഴിതാ ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ചും ക്യാൻസറിൽ നിന്നുള്ള അതിജീവനത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം. ബിഗ് ബോസ് ഹൗസിൽ പ്രവേശിക്കുന്നതിന് മുൻപ്, തന്നെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നതിനിടെയാണ് ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ച് ഡിംപൽ മനസ് തുറന്നത്.

12ാം വയസ്സിലാണ് നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ ക്യാൻസർ പിടിപെടുന്നത്. നട്ടെൽ അലിഞ്ഞ് പോകുന്ന അസുഖമായിരുന്നു. ഇത് മൂന്ന് വാർഷം ഉണ്ടായിരുന്നു. ചിരിച്ച് കൊണ്ടാണ് ഈ വേദനയെ നേരിട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ ഏറെ വേദനകൾ അനുഭവിച്ചിട്ടുള്ളത് കൊണ്ട് മറ്റുള്ളവരുടെ വേദനയെ മനസിലാക്കാനാവുമെന്ന് അവര്‍ പറയുന്നു. കൂടാതെ ക്യാൻസറിൽ നിന്നുളള മടങ്ങി വരവ് തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്ന് ഡിംപല്‍ കൂട്ടിച്ചേർത്തു. പേര് പോലെ തന്നെ പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനുമാണ് താരം. മലയാളികൾക്ക് ഡിംപൽ അത്ര സുപരിചിതയല്ലെങ്കിലും കേരളവുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‍സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയ ആളാണ് ഡിംപല്‍.

about bigboss

Revathy Revathy :