ഞങ്ങൾ ഇനി ബിഗ്‌ബോസ് കാണില്ല! രജിത് സർ തിരിച്ചു വന്നേ പറ്റു; പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു!

രജിത് പുറത്തു പോയത് കുറച്ചു ദിവസത്തേക്കാണെങ്കിലും ബിഗ്‌ബോസ്സിൻറെ ആ ഒരു തീരുമാനത്തിൽ കടുത്ത പ്രതിക്ഷേധമാണ് ജനങ്ങൾ ഉയർത്തുന്നത്.കഴിഞ്ഞ ദിവസം ടാസ്കിനിടയിൽ രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതും ഇതിനെത്തുടന്ന് രജിത്തിനെ താൽക്കാലികമായി പുറത്താക്കിയതും വലിയ വാർത്തകളായിരുന്നു.ഇതിനോട് രോക്ഷാകുലരായാണ് ആരാധകർ പ്രതികരിച്ചത്.ഒരിക്കലും രജിത് സർ അങ്ങനെ ചെയ്യില്ല.അഥവാ ചെയ്താൽ തന്നെ അത് ബിഗ്‌ബോസ്സ് അറിഞ്ഞുകൊണ്ടായിരിക്കും അതുകൊണ്ട് സാറിനെ തിരിച്ചു കൊണ്ടുവരണമെന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.

രജിത് തിരിച്ചു വരുന്നത് വരെ ഇനി ബിഗ്‌ബോസ് കാണില്ലെന്നാണ് പ്രേക്ഷകർ അറിയിച്ചിരിക്കുന്നത് .ഞങ്ങൾ ബിഗ്‌ബോസ്സ് കാണുന്നത് തന്നെ രജിത് സാറിനെ കാണാനാണ്.അതുകൊണ്ട് സർ ഇല്ലങ്കിൽ ആ ചാനൽ വെക്കില്ലെന്നും പരിപാടി പൂർണ്ണമായും ഉപീക്ഷിക്കുമെന്നും ആരാധകർ പ്രതികരിക്കുന്നു.സോഷ്യൽ മീഡിയയയിലൂടെയാണ് ആരാധകർ പ്രതികരണം അറിയിക്കുന്നത്.

ബിഗ് ബോസും രജിത്തും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ടാസ്‌ക്കാണ് ഇതെന്നാണ് ചിലർ പറയുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ കാരണങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ജനപിന്തുണയില്‍ ഏറെ മുന്നിലുള്ള താരത്തെ ഒഴിവാക്കി മുന്നേറാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിയില്ല. മാത്രവുമല്ല രജിത് ഒരിക്കലും ഇത് ചെയ്യില്ലെന്നും അവര്‍ ആവര്‍ത്തിച്ച് പറയുന്നുമുണ്ട്.

രേഷ്മയുടെ കണ്ണില്‍ ഗ്ലിസറിനാണ് തേച്ചതെന്നും അവിടെ നടന്നത് പ്രാങ്ക് ടാസ്‌ക്കാണെന്നുമാണ് ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതേക്കുറിച്ച് പറയുന്നതിനായി ബിഗ് ബോസ് നേരത്തെ രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിൡപ്പിച്ചിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ പകലുറക്കത്തിന്റെ കാര്യം പറയാനാണെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. ആ പറഞ്ഞതില്‍ സംശയമുണ്ടെന്നും ഇതിലെന്തോ കള്ളത്തരമുണ്ടെന്നും രജിത്തിനൊപ്പമുള്ളവര്‍ പറഞ്ഞിരുന്നു.

കണ്‍ഫഷന്‍ റൂമില്‍ നിന്നും പുറത്തേക്ക് പോവുമ്പോള്‍ ഇറ്റ്‌സ് എ ഡ്രാമ എന്ന് രേഷ്മ പറയുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബിഗ് ബോസിനോടായാണ് താരം ഇങ്ങനെ പറയുന്നത്. അതിനാല്‍ത്തന്നെ ഇത് ഇവര്‍ രണ്ടുപേരും ബിഗ് ബോസും അറിഞ്ഞുള്ള സീക്രട്ട് ടാസ്‌ക്കാണെന്ന് വിസ്വസിക്കുന്നുവെന്നുമുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്

എന്നാൽ ബിഗ്ബോസ്സിൽ നിന്ന് പുറത്തുപോയ രേഷ്മ കഴിഞ്ഞദിവസം തിരിച്ച്ചെത്തി.ബിഗ്‌ബോസ്സ് രേഷ്മയോട് ഇതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു.എന്ത് പറയാന്‍, എന്ത് കൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തതെന്ന് രേഷ്മ ചോദിച്ചു. ദേഷ്യത്തില്‍ ഉളളപ്പോള്‍ പോലും രജിത്ത് അങ്ങനെ ചെയ്തില്ല. കണ്ണിന് മുളക് തേച്ചത് എന്തിനായിരുന്നു. അത് ഗൗരവമുളള കാര്യമാണെന്നും രേഷ്മ പറഞ്ഞു. ഗൗരവായി തന്നെയാണ് എടുത്തത്, അതുകൊണ്ടാണ് പുറത്താക്കിയതെന്നാണ് ബിഗ് ബോസ് മറുപടിയായി പറഞ്ഞത്.
രേഷ്മ ബിഗ് ബോസിനുളളിലേക്ക് എത്തിയപ്പോള്‍ ആകെ ശോകമുകമായ അന്തരീക്ഷമായിരുന്നു. തന്നോട് എന്തിനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെന്ന് രേഷ്മ പറഞ്ഞു. തന്റെ കണ്ണിന്റെ അവസ്ഥ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തു. എലീനയോട് രേഷ്മ പറഞ്ഞു. രേഷ്മ തിരിച്ചെത്തിയതോടെ രജിത്തിന്റെ ഭാവി ഇനി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അദ്ദേഹം തിരിച്ചുവരുമെന്നുളള ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

about bigboss

Vyshnavi Raj Raj :